ETV Bharat / state

Periya Murder Case; പെരിയ കൊലക്കേസ്: പാര്‍ട്ടിയെ വേട്ടയാടിവര്‍ മാപ്പ് പറയണമെന്ന് സി.പി.എം - പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎം

Periya Murder case പെരിയ കൊലപാതകം വ്യക്തിവിരോധമെന്ന്‌ സിബിഐയും കണ്ടെത്തിയതോടെ അതിന്റെ പേരിൽ പാർട്ടിയെ വേട്ടയാടിയവർ മാപ്പ്‌ പറയണമെന്ന് സി.പി.എം കാസർകോട് ജില്ല സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ.

CBI Report on Periya Murder Case  CPM demands apology from party hunters  end poaching in Perya Case CPM  പെരിയ കേസിലെ സിബിഐ റിപ്പോര്‍ട്ട്  പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎം  പാര്‍ട്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് എം.വി ബാലകൃഷ്‌ണൻ
Periya Murder Case; പെരിയ കൊലക്കേസ്: പാര്‍ട്ടിയെ വേട്ടയാടിവര്‍ മാപ്പ് പറയണമെന്ന് സി.പി.എം
author img

By

Published : Dec 23, 2021, 12:50 PM IST

കാസർകോട്: Periya Murder case പെരിയ ഇരട്ടകൊലക്കേസിൽ വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് സി.പി.എം. പെരിയ കൊലപാതകം വ്യക്തിവിരോധമെന്ന്‌ സിബിഐയും കണ്ടെത്തിയതോടെ അതിന്‍റെ പേരിൽ പാർട്ടിയെ വേട്ടയാടിയവർ മാപ്പ്‌ പറയുമോ എന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ ചോദിച്ചു.

Periya Murder Case; പെരിയ കൊലക്കേസ്: പാര്‍ട്ടിയെ വേട്ടയാടിവര്‍ മാപ്പ് പറയണമെന്ന് സി.പി.എം

മൂന്നര വർഷം പാർട്ടിക്കെതിരെ എന്തൊക്കെ കഥകളാണ്‌ മെനഞ്ഞത്‌. ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ല എന്ന്‌ പറഞ്ഞാണ്‌ സി.ബി.ഐ വന്നത്‌. എന്നിട്ട്‌ എന്താണ്‌ കൂടുതൽ കണ്ടെത്തിയത്‌. വസ്‌തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്‌ പാർട്ടിയെ ഇങ്ങനെ വേട്ടയാടരുതെന്നും അദ്ദേഹം പറഞ്ഞു.

ശരത്‌ലാലിന് എ പീതാംബരനുമായി കടുത്ത വിദ്വേഷമെന്ന് സി.ബി.ഐ

വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെന്ന സി.ബി.ഐയുടെ കുറ്റപ്പത്രമാണ് സി.പി.എമ്മിന് പിടിവള്ളിയാകുന്നത്. എന്നാൽ മുൻ എം.എൽ.എ യും പ്രാദേശിക നേതാക്കളും അടക്കം പ്രതിപട്ടികയിൽ ഉള്ളത് സി.പി.എമ്മിന് തലവേദനയാകും. കൊല്ലപ്പെട്ട ശരത്‌ലാലുമായി ഒന്നാംപ്രതി എ പീതാംബരനുള്ള കടുത്ത വിദ്വേഷമാണ്‌ സംഭവത്തിനിടയാക്കിയത്‌ എന്നാണ്‌ സി.ബി.ഐ കണ്ടെത്തിയത്‌.

Also Read: പെരിയ കേസ്; സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് ചെന്നിത്തല

മൂന്നാട്‌ പീപ്പിൾസ്‌ കോളജിലെ എസ്‌.എഫ്‌.ഐ, കെ.എസ്‌.യു തർക്കത്തിന്‍റെ പേരിൽ കല്യോട്ട്‌ കോളജ്‌ ബസ്‌ ശരത്‌ലാലിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. പീതാംബരൻ അതിലിടപെട്ടപ്പോൾ ഭീകരമായി മർദനമേറ്റു. നേരത്തെ പ്രദേശത്ത്‌ സംഘർഷമുണ്ടായിരുന്നുവെന്നും അത്‌ തീർക്കാത്തതാണ്‌ അനിഷ്‌ടസംഭവത്തിന്‌ കാരണമെന്നും സി.ബി.ഐ വിലയിരുത്തി.

സംഭവത്തിൽ ശരത്‌ലാലിനെ റിമാൻഡ്‌ ചെയ്‌തെങ്കിലും പീതാംബരൻ മർദനകാര്യം പാർടിയെ അറിയിച്ചപ്പോൾ നേതാക്കൾ ഗൗരവമായി എടുത്തില്ല എന്ന്‌ റിപ്പോർട്ടിലുണ്ട്‌. തുടർന്ന്‌ പീതാംബരൻ ഹെഡ്‌ ലോഡ്‌ വർക്കേഴ്‌സ്‌ യൂണിയന്റെ സഹായം തേടിയെങ്കിലും അവരും അനുകൂലിച്ചില്ല. പിന്നീടാണ് കൊലപാതകത്തിലേക്ക് എത്തിയത്.

ആദ്യ 14 പ്രതികൾ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ കണ്ടെത്തിയവര്‍

ആദ്യ 14 പ്രതികൾ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ കണ്ടെത്തിയവരാണ്‌. പത്ത്‌ പേരെ കൂടുതലായി സി.ബി.ഐ ഉൾപ്പെടുത്തി. സി.ബി.ഐ അറസ്‌റ്റ്‌ ചെയ്‌ത അഞ്ച്‌ പേരടക്കം 16 പേർ ഇപ്പോൾ ജയിലിലാണുള്ളത്‌.

കുറ്റപത്രത്തിനൊപ്പം 292 സാക്ഷിമൊഴികളും ഫോൺകോളുകളടക്കമുള്ള 174 രേഖകളും മൊബൈൽ ഫോണുകളടക്കമുള്ള 84 സാധനങ്ങളുടെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.