കാസര്‍കോട്: കർണ്ണാടകയിലെ ഹുബ്ലിയിൽ നിന്നും കാസർകോട് ജനറല്‍ ആശുപത്രിയിലെത്തിയ മൊഗ്രാൽ പുത്തൂർ സ്വദേശി ബി.എം അബ്ദുൾ റഹ്മാൻ (48)മരിച്ചു. ജനറല്‍ ആശുപത്രിയിൽ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ ഇയാൾക്ക് കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സ്രവം വിദഗ്ധ പരിശോധനയ്ക്കായി പെരിയ കേന്ദ്ര സർവകലാശാല ലാബിലേക്കയച്ചു. ഇതിന്‍റെ ഫലം ലഭിച്ചിട്ടില്ല. ഹുബ്ലിയിൽ നിന്നും തലപ്പാടി വരെ ബന്ധുക്കളായ രണ്ടു പേർക്കൊപ്പം ആംബുലൻസിലാണ് റഹ്മാൻ എത്തിയത്. തലപ്പാടിയിൽ നിന്നും കാറിലാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തി അൽപ്പസമയത്തിനകം ഇയാൾ മരണപ്പെട്ടു. യാത്രയിൽ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ നിരീക്ഷണത്തിലാണ്.
കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
ജനറല്‍ ആശുപത്രിയിൽ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ ഇയാൾക്ക് കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.