ETV Bharat / state

കാസര്‍കോട് വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും നിരോധനമില്ലെന്നും ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു.

Covid  കാസര്‍കോഡ് വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം  latest kasarkode
കാസര്‍കോഡ് വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം
author img

By

Published : Jul 16, 2020, 10:13 PM IST

Updated : Jul 16, 2020, 10:39 PM IST

കാസര്‍കോട്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം. അതത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും നിരോധനമില്ലെന്നും ജില്ലാ കലക്ടർ ഡോ ഡി.സജിത് ബാബു അറിയിച്ചു. കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ജൂലൈ 31 വരെയുള്ള ഈ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

കാസര്‍കോട് വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം

ജില്ലയില്‍ കെ എസ് ആര്‍ ടി സി, സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്‍റ് സോണില്‍ നിര്‍ത്താനോ, ആളുകളെ കയറ്റാനോ പാടില്ല. കണ്ടെയ്‌ന്‍മെന്‍റ്‌ സോണില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ സ്റ്റാന്‍ഡ്‌ അനുവദിക്കില്ല, എന്നാല്‍ ഇതുവഴി ഈ വാഹനങ്ങള്‍ ഓടാമെങ്കിലും കൃത്യമായി ഡ്രൈവര്‍, യാത്രികര്‍ സീറ്റുകള്‍ ഷീല്‍ഡ് വെച്ച് വേര്‍തിരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

Last Updated : Jul 16, 2020, 10:39 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.