കാസർകോട്: ഹോസ്‌ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിഐയും എസ്ഐയുമടക്കം 25 പൊലീസുകാരോട് ക്വറന്‍റൈനിൽ പോകാൻ അധികൃതർ നിർദേശം നൽകി. ചന്ദേര പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
