കാസര്‍കോട്: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയോളം ആളുകളും വൈറസ് മുക്തരായത് കൊവിഡ് ആശങ്കകൾക്കിടയിൽ ആശ്വാസമാകുന്നു. ഇന്ന് നാല് പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ ജില്ലയിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഒരാളുമാണ് രോഗ മുക്തരായത്. ഇതോടെ അസുഖം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 82 ആയി. നിലവിൽ 84 പേരാണ് കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആശുപത്രികളിൽ കഴിയുന്ന 137 പേരടക്കം 9201 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. ഇന്ന് പുതിയതായി അഞ്ച് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 608 സാംപിളുകളുടെ ഫലമാണ് ഇനി ലഭ്യമാകാനുള്ളത്. അതേസമയം ഇന്ന് 440 പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു.
ആശങ്കയിൽ ആശ്വാസമായി കാസർകോട്; പകുതി കൊവിഡ് രോഗികളും ആശുപത്രി വിട്ടു - കാസര്‍കോട്
കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഒരാളുമാണ് രോഗ മുക്തരായത്. ഇതോടെ അസുഖം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 82 ആയി