കാസർകോട്: കാസർകോട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. മാർച്ച് 13ന് ദുബായിൽ നിന്ന് പുറപ്പെട്ട ഇയാൾ മാർച്ച് 14 ന് മംഗലാപുരം വിമാനത്താവളം വഴിയാണ് നാട്ടിൽ എത്തിയത്. പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായിരുന്നു. തൊണ്ടയിൽ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ചതിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ പരിശോധന ഫലം ലഭിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രി ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി ഡി എം ഒ ഇൻ ചാർജ് ഡോ.എ.വി.രാംദാസ് അറിയിച്ചു. ഇയാളുടെ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ട വരെ കണ്ടെത്താൻ ജില്ലാ സർവലെൻസ് ടീം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കാസർകോട് കൊറോണ സ്ഥിരീകരിച്ചു - മംഗലാപുരം വിമാനത്താവളം
കാസർകോട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. മാർച്ച് 13ന് ദുബായിൽ നിന്ന് പുറപ്പെട്ട ഇയാൾ മാർച്ച് 14 ന് മംഗലാപുരം വിമാനത്താവളം വഴിയാണ് നാട്ടിൽ എത്തിയത്.