കാസർകോട്: കാഞ്ഞങ്ങാട്ടെ കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാല നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. പാളത്തിനു മുകളിലുള്ള ഭാഗത്ത് കാണ്‍ക്രീറ്റ് സ്റ്റീല്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിക്ക് തുടക്കമായി. റെയില്‍വേ ഗേറ്റില്‍ കുടുങ്ങാതെ സുഗമമായ യാത്രയെന്ന കാഞ്ഞങ്ങാട്ടെ തീരദേശ വാസികളുടെ സ്വപ്‌നമാണ് കോട്ടച്ചേരിയില്‍ ഉയരുന്നത്. നേരത്തെ തന്നെ റെയില്‍ പാളത്തിനിരുവശത്തുമുള്ള പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കിയിരുന്നു. അവസാന ഘട്ടമായാണ് കോണ്‍ക്രീറ്റ് സ്റ്റീല്‍ കോംപാസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്നത്. 18 ടണ്‍ ഭാരമുള്ള ആറ് ഗര്‍ഡറുകളാണ് പാളത്തിന് ഇരുഭാഗവുമുള്ള കോണ്‍ക്രീറ്റ് തൂണിനു മുകളില്‍ സ്ഥാപിക്കുന്നത്. പിന്നീട് ഡെക്ക് ഷീറ്റ് വിരിച്ച് അതിനുമുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ പാല നിര്‍മാണം പൂര്‍ത്തിയാകും. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം, കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ തീരദേശ മേഖലയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിനാണ് പരിഹാരമാവുക. ഒപ്പം തീരദേശ വികസനത്തിലേക്കും ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.
കാഞ്ഞങ്ങാട്ടെ കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാല നിര്‍മാണം പുരോഗമിക്കുന്നു - മേല്‍പ്പാല നിര്‍മാണം
റെയില്‍വേ ഗേറ്റില്‍ കുടുങ്ങാതെ സുഗമമായ യാത്രയെന്ന കാഞ്ഞങ്ങാട്ടെ തീരദേശ വാസികളുടെ സ്വപ്‌നമാണ് കോട്ടച്ചേരിയില്‍ ഉയരുന്നത്