കാസര്‍കോട്: നടക്കാന്‍ കഴിയാത്ത കാസര്‍കോട് ഏരിഞ്ഞിപ്പുഴയിലെ സുജിത്തിന് പ്രത്യേകം തയ്യാറാക്കിയ ചക്രക്കസേര എത്തിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ മാതൃകയായത്. വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് അമ്മയുടെ കൈത്താങ്ങില്‍ മുന്നോട്ട് പോകുന്ന സുജിത്തിന്‍റെ കഥ പുറം ലോകമറിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട മനുഷ്യസ്‌നേഹികളായ കുറച്ചു പേരുടെ ഉദ്യമമാണ് പ്രത്യേകം തയ്യാറാക്കിയ വീല്‍ ചെയര്‍ കൈമാറാനുള്ള വഴിയൊരുക്കിയത്.
വയനാട്ടില്‍ നിന്നാണ് വീല്‍ ചെയര്‍ എത്തിച്ചത്. ആര്‍.ടി.ഒ ടി. എം. ജഴ്‌സണിന്‍റെ നേതൃത്വത്തിലുള്ള സംഘം വിട്ടിലെത്തി വീല്‍ചെയര്‍ സുജിത്തിന്‍റെ അമ്മയ്ക്ക് കൈമാറി.