കാസര്‍കോട്: സമ്പർക്കത്തിലൂടെ 39 പേരടക്കം 42 പേര്‍ക്ക് കൂടി കാസർകോട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം ലഭ്യമല്ല. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 127 പേര്‍ കൊവിഡ് മുക്തരായി. ചെമ്മനാട് (6), ഉദുമ (11), കുമ്പള (3), പുല്ലൂര്‍ പെരിയ (1), അജാനൂര്‍ (2), ചെങ്കള (5), കാഞ്ഞങ്ങാട് (6), കള്ളാര്‍ (1), വലിയപറമ്പ് (1), നീലേശ്വരം (1), തൃക്കരിപ്പൂര്‍ (1), പള്ളിക്കര (1) സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഒരു അജാനൂർ സ്വദേശിയുടെ രോഗ ഉറവിടം ലഭ്യമല്ല. വിദേശത്തു നിന്ന് വന്ന നീലേശ്വരം സ്വദേശിക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന കാഞ്ഞങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. വീടുകളില്‍ 4031 പേരും സ്ഥാപനങ്ങളില്‍ 1062 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 5093 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 293 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 819 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 507 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 308 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.