ETV Bharat / state

പിഎച്ച്ഡി പ്രവേശനത്തിന് കൈക്കൂലി; കേന്ദ്ര യൂണി: പ്രൊഫസര്‍ വിജലന്‍സിന്‍റെ വലയില്‍ - അധ്യാപകന്‍ അറസ്റ്റില്‍

Central University Kasarkode Professor Arrested For Bribe: ഗസ്‌റ്റ് അധ്യാപകന് കാലവധി കൂട്ടി നല്‍കാമെന്നും പിഎച്ച്ഡി പ്രവേശനം ലഭ്യമാക്കാമെന്നും വാഗ്‌ദാനം ചെയ്‌ത പ്രൊഫ മോഹന്‍ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ, ഇരുപതിനായിരം കൈപ്പറ്റുമ്പോള്‍ തന്നെ പ്രൊഫസറെ വിജിലന്‍സ് സംഘം കയ്യോടെ വലയിലാക്കി.

collage professor bribe  professor arrested  Kasarkode Professor  അധ്യാപകന്‍ അറസ്റ്റില്‍  കൈക്കൂലി കേസ്
Central University Kasarkode Professor Arrested For Bribe
author img

By ETV Bharat Kerala Team

Published : Jan 10, 2024, 8:40 PM IST

കാസർകോട്: പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്‍റെ പിടിയിലായി(Central University Kasarkode Professor Arrested For Bribe). സോഷ്യൽ വർക്ക് വിഭാഗത്തിലെ പ്രൊഫസർ എകെ മോഹനനാണ് 20,000 രൂപ വാങ്ങുന്നതിനിടെ പിടിയിലായത്. സർവ്വകലാശാലയിൽ സോഷ്യൽ വർക്ക് വിഭാഗത്തില്‍ ഗസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്ത് വന്നിരുന്ന പരാതിക്കാരന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കരാർ പുതുക്കി നൽകുന്നതിനും പി എച്ച് ഡിക്ക് അഡ്മിഷൻ ശരിയാക്കുന്നതിനും വേണ്ടി പ്രൊഫസർ പണം ആവശ്യപ്പെട്ടിരുന്നു.

രണ്ടുലക്ഷം രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 20000 രൂപ നൽകുന്നതിനിടയാണ് വിജിലൻസിന്‍റെ പിടിയിലായത്. കർണാടക മൈസൂർ സ്വദേശിയാണ് മോഹനൻ. പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സ്പെഷ്യൽ സ്‌ക്വാഡ് സംഘമാണ് പ്രൊഫസറെ പിടികൂടിയത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.