മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യു.ഡി.എഫിന് വർഗ്ഗീയ കാർഡിറക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ആരോപണം പരാജയം മുന്നിൽ കണ്ടാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികൾക്കെതിരായ നിലപാട് തിരുത്താൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുകയായിരുന്നുവെന്നും ശബരിമല ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വസികളെ ഉൾക്കൊള്ളുന്ന പാർട്ടിയാണെങ്കിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷാ പോറ്റിയോട് വിശദീകരണം ചോദിച്ചതെന്തിനെന്നും വിശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകളെല്ലാം കപടമുഖമണിഞ്ഞാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.