ETV Bharat / state

കാസർകോട് കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല - കാസർഗോഡ് ഇരട്ടക്കൊലപാതകം

മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

കാസർഗോഡ് കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല
author img

By

Published : Feb 22, 2019, 12:05 PM IST

കാസർകോട്പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും വീട് മുഖ്യമന്ത്രി സന്ദർശിക്കില്ല. മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അനുകൂലമായ സമീപനമല്ല ലഭിച്ചത്.പ്രവർത്തകർ ഏത് തരത്തിൽ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസും ഇത് നിരുത്സാഹപ്പെടുത്തുകയായിരുന്നു. തുടർന്നാണ് സന്ദർശനം ഒഴിവാക്കാൻ തീരുമാനിച്ചത്.മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും കൃപേഷിന്‍റെഅച്ഛൻ കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

ഇരട്ടക്കൊലപാതകത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കാസർകോട് എത്തുന്നത്.വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.അതേസമയം ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട്ഡിജിപി ലോക്നാഥ് ബെഹ്റഉത്തരവിറക്കി. ഐജി എസ്. ശ്രീജിത്തിനാണ് കേസിന്‍റെ ചുമതല.

Intro:Body:

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചന. ഔദ്യോഗിക പരിപാടികളുമായി കാസര്‍കോട് എത്തുന്ന മുഖ്യമന്ത്രി ഇതിനിടയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടു എന്നാണ് ലഭിക്കുന്ന വവരം. മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികള‍ില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്. 

അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള പൊലീസിന്‍റെ കഴിവില്‍ തനിക്ക് സംശയമില്ലെന്നും എന്നാല്‍ അന്വേഷണസംഘത്തെ സ്വതന്ത്ര്യരാക്കി വിടാതെ കൃത്യത്തില്‍ പങ്കുള്ള എല്ലാവരേയും പിടികൂടാന്‍ സാധിക്കില്ലെന്നും കൃഷ്ണന്‍ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.