ETV Bharat / state

വികസന മുന്നേറ്റ ജാഥയില്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി - പിണറായി വിജയൻ വാര്‍ത്തകള്‍

റേഷൻ വിതരണം, ഗെയില്‍ പദ്ധതി, പെൻഷൻ വിതരണം തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടി.

cm at kasargod  pinarayi vijayan news  ldf yathra news  പിണറായി വിജയൻ വാര്‍ത്തകള്‍  വികസന മുന്നേറ്റ ജാഥ
സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്‌ക്ക് തുടക്കം
author img

By

Published : Feb 13, 2021, 5:56 PM IST

Updated : Feb 13, 2021, 8:27 PM IST

കാസര്‍കോട്: സംസ്ഥാനത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വടക്കൻ മേഖലാ ജാഥ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ഭരണനേട്ടങ്ങള്‍ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. ശാപം ഒഴിഞ്ഞു കിട്ടണമെന്ന ജനങ്ങളുടെ ആഗ്രഹത്താലാണ് 2016ല്‍ ഭരണമാറ്റം ഉണ്ടായത്. ഇടതുമുന്നണി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച കാര്യങ്ങൾ പൂർത്തീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഓരോ വർഷവും പുറത്തിറക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിലൂടെ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഒന്നും നടക്കില്ല എന്ന ചിന്തയ്ക്ക് വിരാമമിടാനാണ് സർക്കാർ ശ്രമിച്ചത്. ജനങ്ങളുടെ നിരാശ മാറ്റം വന്ന് പ്രത്യാശ ഉടലെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്‌ക്ക് തുടക്കം

ദുരന്തങ്ങളുടെ കാലമാണ് കടന്നുപോയത്. ഇതിനെയൊക്കെ നേരിടുമ്പോൾ പല തടസങ്ങളും ഉണ്ടായി. എന്നാൽ ഇതെല്ലാം മറികടന്ന് നാടിനായി നിലകൊള്ളാൻ സർക്കാപരിനായി. എല്ലാവരുടെയും ഒരുമയാണ് സർക്കാർ ആഗ്രഹിച്ചതൊന്നും പിണറായി വിജയൻ പറഞ്ഞു. അസാധ്യമാണെന്ന് കണ്ട കാര്യങ്ങൾ സാധ്യമായപ്പോൾ ജനങ്ങളിൽ ആത്മവിശ്വാസം ഉയർന്നു. ഇത് എൽഡിഎഫ് സർക്കാരുമായുള്ള ജനങ്ങളുടെ ആത്മബന്ധം ഉയർത്തി.

തങ്ങളുടെ അടിവേര് ഇളക്കുന്ന മനസിലാക്കിയപ്പോഴാണ് പ്രതിപക്ഷമടക്കം കുപ്രചരണങ്ങൾ ഇളക്കിവിട്ടത്. അട്ടിമറി ലക്ഷ്യവുമായി കേന്ദ്ര ഏജൻസികൾ വരെ വന്നു. സർക്കാരിന് ഏതുവിധത്തിലും താഴെയിറക്കാൻ ആഗ്രഹിക്കുന്ന ചില മാധ്യമങ്ങളും ഇതിന്‍റെ കൂടെ ചേർന്നു. കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിലിനും സർക്കാരിനെ ഒന്നും ചെയ്യാൻ സാധിച്ചില്ല. അത്രയും ജനങ്ങളുടെ കോട്ട ഇവിടെ തീർത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ പാതയും ഗെയിൽ വാതക പൈപ്പ്‌ലൈൻ അടക്കമുള്ളവ ഉയർത്തിക്കാട്ടിയാണ് വികസന മുന്നേറ്റത്തെ മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയത്. ക്ഷേമപെൻഷനും പൊതു വിദ്യാഭ്യാസ രംഗവും ആരോഗ്യരംഗവും ഉൾപ്പെടെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശവിധേയമായി.

ജമാഅത്തെ ഇസ്‌ലാമി എസ്‌ഡിപിഐ തുടങ്ങിയ സംഘടനകൾക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. ആർഎസ്എസിനെ മറ്റൊരു മുഖമാണ് ഇവരുടേത്. ആർഎസ്എസ് വർഗീയത നേരിടാൻ എന്ന പേരിൽ എസ്‌ഡിപിഐ നടത്തുന്ന പ്രവർത്തനം അപകടകരമാണ്. മതനിരപേക്ഷതയ്ക്ക് പോറൽ ഏൽകാൻ പാടില്ലെന്നും ഇടതുപക്ഷത്തിന്‍റെ ജനകീയ അടുത്ത വിപുലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Last Updated : Feb 13, 2021, 8:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.