കാസര്‍കോട്: ചെറുവത്തൂർ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം പൂര്‍ത്തിയാവുന്നു. കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അറസ്റ്റിലാകാനുള്ള ജ്വല്ലറി കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന ഡയറക്ടർ ഇഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചായിരിക്കും കുറ്റപത്രം സമർപ്പിക്കുക.
130 കോടിയിലധികം രൂപ വരുന്ന തട്ടിപ്പ് കേസില്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റ പത്രം സമര്‍പ്പിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി മുഖ്യപ്രതി എം.സി കമറുദീൻ അടക്കമുള്ളവരുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തി പിടിച്ചെടുത്ത രേഖകൾ സംബന്ധിച്ച് ഫോറൻസിക് പരിശോധന ഏതാണ്ട് പൂർത്തിയായി .
കണ്ണൂർ ഫോറൻസിക് വിഭാഗത്തിൽ പരിശോധനയക്കയച്ച രേഖകൾ സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും. 2020 ജൂണില്‍ ചന്തേര പെലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി കമറുദീൻ, കമ്പനി മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.
also read: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്; കൂടുതൽ ആരോപണങ്ങളുമായി നിക്ഷേപകർ