കാസര്‍കോട്: ചന്ദ്രഗിരിപ്പാലം നാളെ മുതല്‍ അടച്ചിടും. പാലം നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജനുവരി 12 വരെയാണ് അടച്ചിടുന്നത്. കാഞ്ഞങ്ങാട്-കെഎസ്ടിപി റോഡ് വഴിയുള്ള ഗതാഗതത്തെ ഇത് ബാധിക്കുമെങ്കിലും മറ്റ് വഴികളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ട് ഗതാഗതപ്രശ്‌നം പരിഹരിക്കും. ചെര്‍ക്കള- തെക്കില്‍പാലം- ചട്ടഞ്ചാല്‍ ദേശീയപാത വഴിയും, പെരുമ്പളപ്പാലം- പരവനടുക്കം വഴിയുമാണ് വാഹനങ്ങള്‍ പോകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. നവീകരണ പ്രവൃത്തികള്‍ക്കായി ഡിസംബര്‍ രണ്ട് മുതല്‍ 22 വരെ പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്രിസ്മസ് അവധി കണക്കിലെടുത്ത് തിയതി മാറ്റുകയായിരുന്നു.
നവീകരണ പ്രവൃത്തികള്‍ക്കായി ചന്ദ്രഗിരിപ്പാലം നാളെ മുതല്‍ അടച്ചിടും - കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്
വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ കടത്തിവിട്ട് ഗതാഗത പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

കാസര്‍കോട്: ചന്ദ്രഗിരിപ്പാലം നാളെ മുതല്‍ അടച്ചിടും. പാലം നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജനുവരി 12 വരെയാണ് അടച്ചിടുന്നത്. കാഞ്ഞങ്ങാട്-കെഎസ്ടിപി റോഡ് വഴിയുള്ള ഗതാഗതത്തെ ഇത് ബാധിക്കുമെങ്കിലും മറ്റ് വഴികളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ട് ഗതാഗതപ്രശ്‌നം പരിഹരിക്കും. ചെര്‍ക്കള- തെക്കില്‍പാലം- ചട്ടഞ്ചാല്‍ ദേശീയപാത വഴിയും, പെരുമ്പളപ്പാലം- പരവനടുക്കം വഴിയുമാണ് വാഹനങ്ങള്‍ പോകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. നവീകരണ പ്രവൃത്തികള്‍ക്കായി ഡിസംബര്‍ രണ്ട് മുതല്‍ 22 വരെ പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്രിസ്മസ് അവധി കണക്കിലെടുത്ത് തിയതി മാറ്റുകയായിരുന്നു.
Body:cConclusion: