ETV Bharat / state

ചരിത്രാവശേഷിപ്പുകളുടെ കലവറയായി കാസര്‍കോട് ; വീരമലക്കുന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സസ്യ ഫോസിൽ - കാസര്‍കോട് ഏറ്റവും പുതിയ വാര്‍ത്ത

5000 മുതൽ 50,000 വർഷം പഴക്കമുള്ള, മണ്ണിൽ അലിഞ്ഞുചേർന്നെന്ന് കരുതുന്ന അപൂർവയിനം സസ്യങ്ങളുടെ ഫോസിലുകളാണ് കണ്ടെത്തിയത്

plant fossil  centuries old plant fossil  veeramalakun kasargode  kasargode leaf fossil  archeology  archeological evidence  latest news in kasargode  കാസര്‍കോട്  നൂറ്റാണ്ടുകൾ പഴക്കമുള്ള സസ്യ ഫോസിൽ  വീരമലക്കുന്ന്  അപൂർവയിനം സസ്യങ്ങളുടെ ഫോസിലുകളാണ്  ഇലയുടെ ഫോസിൽ  ചെങ്കല്ലറ  കാസര്‍കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ചരിത്രാവശേഷിപ്പുകളുടെ കലവറയായി കാസര്‍കോട്; വീരമലക്കുന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സസ്യ ഫോസിൽ കണ്ടെത്തി
author img

By

Published : Apr 5, 2023, 9:27 PM IST

ചരിത്രാവശേഷിപ്പുകളുടെ കലവറയായി കാസര്‍കോട്; വീരമലക്കുന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സസ്യ ഫോസിൽ കണ്ടെത്തി

കാസർകോട് : നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണിൽ അലിഞ്ഞുചേർന്നെന്ന് കരുതുന്ന അപൂർവയിനം സസ്യങ്ങളുടെ ഫോസിലുകൾ വീരമലക്കുന്നിൽ കണ്ടെത്തി. ദേശീയപാതയ്ക്കാ‌യി മണ്ണിടിച്ച പ്രദേശത്താണ് ഇലയുടെ ഫോസിൽ കണ്ടെത്തിയത്. ഫോസിലിന് 5000 മുതൽ 50,000 വരെ വർഷം പഴക്കം ഉണ്ടെന്നാണ് പരിസ്ഥിതി ഗവേഷകരുടെ നിഗമനം.

കേരളത്തിൽ ആദ്യമായാണ് ഇത്തരം ഫോസിൽ കണ്ടെത്തുന്നത്. അസാധാരണ രീതിയിൽ വിവിധ പാളികളിലായുള്ള വ്യത്യസ്‌ത ശിലകളാണ് ഇവിടെ കണ്ടെത്തിയത്. ഇവയിൽ കറുത്തനിറമുള്ള ശില പരിശോധിച്ചപ്പോഴാണ് പുരാതനകാലത്തുണ്ടായ സസ്യങ്ങളുടെ ഫോസിലാണെന്ന് തിരിച്ചറിഞ്ഞത്.

കണ്ടെത്തിയത് ആറ് ഇലകളുടെ ഫോസിലുകള്‍ : കാസർകോട് ഗവണ്‍മെന്‍റ് കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ആറ് വ്യത്യസ്‌ത
സസ്യങ്ങളുടെ ഇലയുടെ ഫോസിൽ കണ്ടെത്തിയത്. പ്രകൃതി പ്രതിഭാസത്തിന്‍റെ ഭാഗമായി കായലിലൂടെയോ പുഴയിലൂടെയോ ഒലിച്ചുവന്ന സസ്യങ്ങളുടേതാവാം ഇതെന്ന് കരുതുന്നു. ഇതിനുമുകളിൽ മല രൂപപ്പെട്ടപ്പോൾ മണ്ണിലും ചെളിയിലും പെട്ട് ഫോസിലായി പരിണമിച്ചതാകാം.

പ്രായം കണക്കാക്കാൻ ഇലയുടെ ഘടന, വലിപ്പം എന്നിവ കാർബൺ, ഡേറ്റിങ് ചെയ്യണം. ഇത് മനസിലാക്കിയാൽ വീരമലക്കുന്ന് രൂപപ്പെട്ട വർഷവും കണക്കാക്കാം. മാടായിപ്പാറയും വീരമലക്കുന്നുമൊക്കെ അക്കാലത്ത് വെള്ളത്തിനടിയിലായിരിക്കണമെന്നാണ് ഗവേഷകരുടെ നിഗമനം.

അല്ലെങ്കിൽ പ്രളയമോ ഉരുള്‍പൊട്ടലോ ഉണ്ടായിരിക്കാം എന്നും വിലയിരുത്തുന്നു. നദീമുഖത്ത് നിക്ഷേപിക്കപ്പെട്ട ചെമ്മൺ കുന്നാണിവ. ഇലയുടെ ജീവമുദ്രകൾ ഇത്ര വ്യക്തമായി കേരളത്തിൽനിന്ന് ഇതിനുമുമ്പ് കണ്ടെത്തിയിട്ടില്ല.

കുളങ്ങാട് മലയിലും വീരമലക്കുന്നിലേതുപോലെ സസ്യശേഷിപ്പുകളുണ്ട്. അതേസമയം പഴക്കം മനസിലാക്കാൻ രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കാസര്‍കോട് ഗവ. കോളജ് ജിയോളജി വകുപ്പ് ശ്രമം തുടങ്ങി. ഡോ. ആസിഫ് ഇഖ്ബാൽ, പി ആർ സുരാജ്, ഡോ. ജി എസ് സൗമ്യ ഡോ. എൻ മനോഹരൻ, ഡോ. ഗോപിനാഥൻ നായർ, ഡോ. അനന്തപദ്‌മനാഭന്‍, ഡോ. ബിജു, ഡോ. ഇ കെ ജോസ്‌കുട്ടി എന്നിവർ പഠനത്തിന് നേതൃത്വം നൽകും.

പുരാതന വസ്‌തുക്കളുടെ കലവറയായി കാസര്‍കോട് : ഇക്കഴിഞ്ഞ മാര്‍ച്ച് മാസം അവസാനത്തോടെ കാസര്‍കോട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം 2000 വര്‍ഷം പഴക്കമുള്ള മഹാശിലാസ്‌മാരകമായ ചെങ്കല്ലറ കണ്ടെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുന്നതിനിടെയായിരുന്നു സ്‌മാരകം കണ്ടെത്തിയത്. മുനിയറ, നിധിക്കുഴി, പീരങ്കി, ഗുഹ തുടങ്ങിയ പേരുകളില്‍ ഈ അറ അറിയപ്പെടുന്നതായി ചരിത്ര ഗവേഷകര്‍ പറയുന്നു.

ചെങ്കല്‍പ്പാറ തുരന്നാണ് ചെങ്കല്ലറ നിര്‍മിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് പടികളും മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ അടച്ചുവയ്‌ക്കാനാകുന്ന വിധത്തില്‍ ഒരാള്‍ക്ക് ഗുഹയിലേയ്‌ക്ക് ഇറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ ദ്വാരവുമുണ്ട്.

വിവിധ ആകൃതിയിലും വലിപ്പത്തിലും മണ്‍പാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്‌താണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യര്‍ ചെങ്കല്ലറകള്‍ നിര്‍മിച്ചിരിക്കുന്നത്. മണ്ണ് നിറഞ്ഞിരിക്കുന്നതിനാല്‍ ചെങ്കല്ലറയുടെ ഉള്‍ഭാഗം വ്യക്തമായിട്ടില്ല. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചരിത്ര അധ്യാപകരും ഗവേഷകരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.