ETV Bharat / state

കേന്ദ്ര ഏജൻസികൾ കള്ളകഥകൾ മെനയുന്നതായി എസ്. രാമചന്ദ്രൻ പിള്ള

സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ നടന്നത് അപവാദ പ്രചാരണങ്ങളാണെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

Central agencies are fabricating lies. Ramachandran Pillai  Central agencies  Ramachandran Pillai  എസ്. രാമചന്ദ്രൻ പിള്ള  കേന്ദ്ര ഏജൻസികൾ കള്ളകഥകൾ മെനയുന്നതായി എസ്. രാമചന്ദ്രൻ പിള്ള
എസ്. രാമചന്ദ്രൻ പിള്ള
author img

By

Published : Apr 1, 2021, 1:00 PM IST

കാസർകോട്: കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ഏജൻസികളെ ഇറക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. കാസർകോട് പ്രസ് ക്ലബിന്‍റെ തെരഞ്ഞെടുപ്പ് പരിപാടി പഞ്ചസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികൾക്ക് തിരക്കഥ എഴുതാനെ പറ്റു. അവർ കള്ളക്കഥകൾ മെനയുകയാണ്. കേന്ദ്ര ഏജൻസികളുടെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടതാപ്പാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒരു അടിത്തറയും ഇല്ലെന്നും ഓരോ ദിവസം ഓരോന്ന് കൊണ്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ നടന്നത് അപവാദ പ്രചാരണങ്ങളാണെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

കേന്ദ്ര ഏജൻസികൾ കള്ളകഥകൾ മെനയുന്നതായി എസ്. രാമചന്ദ്രൻ പിള്ള

രാജ്യത്ത് കോൺഗ്രസ് തകർന്നു പോയിരിക്കുകയാണ്. കോൺഗ്രസിൽ ജനാധിപത്യമല്ല മറിച്ച് കുടുംബാധിപത്യമാണ്. അതിന്‍റെ പ്രതിനിധിയാണ് ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കൾ. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി കോൺഗ്രസിനൊപ്പം നിൽക്കുന്നത് ബിജെപിയെ എതിർക്കാൻ ആണ്. എന്നാൽ കേരളത്തിൽ കോൺഗ്രസ് ബിജെപിയുടെ കൂടെ ആണെന്നും എസ്ആർപി കുറ്റപ്പെടുത്തി. അതേസമയം, ഇ. പി. ജയരാജന്‍റെ പാർലമെന്‍ററി രംഗത്തു നിന്നും വിരമിക്കുന്നുവെന്ന പ്രസ്താവന പാർട്ടി ചർച്ച ചെയ്യുമെന്നും പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.