കാസർകോട്: തോക്കെടുത്തത് ലഹള ഉണ്ടാക്കാനല്ലെന്നും കുട്ടികളുടെ സുരക്ഷയ്‌ക്കെന്നും ബേക്കല്‍ സ്വദേശി സമീർ. മക്കൾക്ക് സുരക്ഷ നൽകേണ്ടത് രക്ഷിതാവെന്ന നിലയില്‍ തന്‍റെ ഉത്തരവാദിത്വമാണ്. അതാണ് താൻ ചെയ്‌തതെന്നും സമീര്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
Read More: പട്ടിയെ നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കേന്തി നടത്തം; സമീറിനെതിരെ കേസ്
കുട്ടികൾക്ക് ധൈര്യം കൊടുക്കാൻ വേണ്ടിയാണ് അലമാരയിൽ സൂക്ഷിച്ചുവച്ച എയർ ഗൺ എടുത്തത്. നായകളുടെ ശല്യം ഇവിടെ കൂടുതലാണ്. ഒരു കുട്ടിയെ കടിച്ചിട്ടുമുണ്ട്. അതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Read More: പട്ടിയെ ഓടിക്കാന്‍ എയര്‍ ഗണ്ണുമായി കുട്ടികളോടൊപ്പം മാസ് നടത്തം; വൈറലായി സമീറും പിള്ളേരും
തന്‍റെ പേരിൽ കേസെടുത്തത് ശരിയായ നടപടിയല്ല. ലഹള ഉണ്ടാക്കുന്ന തരത്തിൽ എന്ത് കാര്യമാണ് ആ വീഡിയോയിലുള്ളത്. നാട് തന്‍റെ കൂടെയുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സമീർ പറഞ്ഞു.