ETV Bharat / state

കാസർകോട് കഞ്ചാവും വിദേശ മദ്യവും പിടികൂടി

നായന്‍മാര്‍ മൂലയില്‍ നിന്നാണ് 22 കിലോ കഞ്ചാവ് പിടികൂടിയത്. കാസര്‍കോട് ഡിവൈഎസ്‌പി പി.പി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Narcotics  liquor siezed kasaragod  cannabis siezed kasaragod  വിദേശ മദ്യം പിടികൂടി  കഞ്ചാവ് പിടികൂടി  കാസര്‍കോട് ഡിവൈഎസ്‌പി  kasaragod dysp
കാസർകോട് കഞ്ചാവും കര്‍ണാടകയിൽ നിന്ന് കടത്തിയ വിദേശ മദ്യവും പിടികൂടി
author img

By

Published : May 25, 2021, 9:12 PM IST

കാസർകോട്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവും കർണാടകയിൽ നിന്നെത്തിച്ച വിദേശ മദ്യം പിടികൂടി. നായന്‍മാര്‍ മൂലയില്‍ നിന്നാണ് 22 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍ സമദാനി, അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് സഫ്വാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് ഡിവൈഎസ്‌പി പി.പി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പച്ചക്കറികള്‍ എന്ന് വ്യാജേന പ്രതികൾ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.

കാസർകോട് കഞ്ചാവും കര്‍ണാടകയിൽ നിന്ന് കടത്തിയ വിദേശ മദ്യവും പിടികൂടി

Also Read: കണ്ണൂരില്‍ ട്രെയിനിൽ നിന്നും 99 കുപ്പി വിദേശമദ്യം പിടികൂടി

പുല്ലൂര്‍ ദേശീയ പാതയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഒമ്‌നി വാനില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മിത വിദേശ മദ്യം പിടികൂടിയത്. സംഭവത്തില്‍ ഒരാൾ പിടിയിലായി. ബദിരടുക്ക സ്വദേശി സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 466 ലിറ്റർ മദ്യമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. മദ്യ കടത്താൻ ഉപയോഗിടച്ച വാനും പൊലീസ് പിടിച്ചെടുത്തു. ലോക്ക്ഡൗൺ മറയാക്കി ജില്ലയിൽ വ്യാപകമായി ലഹരി വസ്‌തുക്കൾ
എത്തിച്ചിട്ടുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസിന്‍റെയും എക്സൈസിന്‍റെയും തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.