ETV Bharat / state

പതിനാറുകാരിയെ സഹോദരന്‍ വിഷം കൊടുത്ത് കൊന്നു; അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ - ആല്‍ബിന്‍ ബെന്നി

തന്നിഷ്‌ട പ്രകാരം ജീവിക്കാൻ കുടുംബത്തെ മുഴുവൻ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായ യുവാവ് ആല്‍ബിന്‍ ബെന്നിയുടെ വെളിപ്പെടുത്തൽ

kasargod teenage girl murder  kasargod sister killed by brother  കാസർകോട് പതിനാറുകാരിയുടെ കൊലപാതകം  ബളാല്‍ അരിങ്കല്ലിലെ കൊലപാതകം  ആന്‍മേരിയുടെ മരണം  ആല്‍ബിന്‍ ബെന്നി  ann mery murder
കാസർകോട്
author img

By

Published : Aug 13, 2020, 4:58 PM IST

Updated : Aug 13, 2020, 11:18 PM IST

കാസർകോട്: ബളാല്‍ അരിങ്കല്ലിലെ ആന്‍മേരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ പദ്ധതിയിട്ട സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റംസമ്മതിച്ചു. വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച ഹോസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

അച്ഛൻ ബെന്നി, അമ്മ ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയിലുള്ളത്. ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആല്‍ബിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും വിഷം അകത്ത് ചെന്നതിന്‍റെ ലക്ഷണങ്ങളില്ലെന്ന് ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തി. ഇതാണ് കേസിൽ വഴിത്തിരിവായത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആന്‍മേരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് മരണം സംഭവിക്കുകയുമായിരുന്നു.

ഓഗസ്റ്റ് ആറിന് ബെന്നിയുടെ നിലഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് രോഗകാരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് കണ്ടെത്തിയത്. ബെന്നിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം.പി വിനോദ് കുമാർ, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്‌ടർ പ്രോംസദനൻ, എസ്.ഐ ശ്രീദാസ്‌ പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Last Updated : Aug 13, 2020, 11:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.