കാസർകോട്: സമുദായ ആചാരത്തിന്‍റെ പേരിൽ പിതാവിന്‍റെ മരണാനന്തര കർമങ്ങൾ ചെയ്യാന്‍ മകനെ തടഞ്ഞതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ആചാര വിലക്കിന്‍റെ പേരിൽ ദുരനുഭവം. സംഭവത്തിൽ പ്രിയേഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി.
വിലക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി നല്‍കുമെന്നും യുവാവ് പറഞ്ഞു. മുക്കുവ സമുദായത്തിലെ ഒരേ ഇല്ലത്തെ യുവതിയെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ചാണ് പ്രിയേഷിന് ആചാര വിലക്ക്. ചെമ്പ്, കച്ച്, ചാത്ത് എന്നിങ്ങനെ മൂന്ന് ഇല്ലങ്ങളുള്ള സമുദായത്തില്‍, ചാത്ത് ഇല്ലത്തുള്ളവരാണ് യുവാവും ഭാര്യയും.
ALSO READ | കെ റെയില്‍ പ്രതിഷേധം : യുഡിഎഫിന് വാശിയും വൈരാഗ്യവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. സമുദായത്തിൽ ഒരേ ഇല്ലത്തു നിന്ന് വിവാഹം കഴിക്കാൻ പാടില്ലെന്നാണ് കാലങ്ങളായുള്ള ആചാരം. സമുദായ ആചാരത്തിന്‍റെ പേരിലുള്ള വിലക്കുകൾ കാലങ്ങളായി തുടരുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. തനിക്കുണ്ടായത് സഹിക്കാവുന്നതിലും അപ്പുറമുള്ള ദുരനുഭവമാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണെന്ന് പ്രിയേഷ് പറഞ്ഞു.