ETV Bharat / state

കാസര്‍കോട് ആരോഗ്യമന്ത്രിക്ക് നേരെ യൂത്ത് ലീഗിന്‍റെ കരിങ്കൊടി - കരിങ്കൊടി

മന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി വീശിയതിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്തു

Black Flag Against Health Minister  Black Flag Against Health Minister in Kasaragod  Health Minister Veena George  Black Flag Against Health Minister Veena George in Kasaragod by Muslim Youth League  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധം  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കാസര്‍ക്കോട്ട് യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം  ആരോഗ്യ മേഖലയിൽ കാസർകോടിനോടുള്ള അവഗണന  ആരോഗ്യ മേഖലയിൽ കാസർകോടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി  ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി  മൊഗ്രാൽ ഗവ യുനാനി ഡിസ്പെൻസറി  Kasaragod Latest News  Latest News Kerala  Local News Kasaragod  കാസർകോട് ഗവ മെഡിക്കൽ കോളജ്
കാസര്‍കോട് ആരോഗ്യമന്ത്രിക്ക് നേരെ യൂത്ത് ലീഗിന്‍റെ കരിങ്കൊടി
author img

By

Published : Aug 12, 2022, 10:26 AM IST

Updated : Aug 12, 2022, 11:17 AM IST

കാസർകോട്: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. മൊഗ്രാൽ പുത്തൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആരോഗ്യ മേഖലയിൽ കാസർകോടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നാണ് വിശദീകരണം.

മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകുന്ന വഴിയില്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി.

കാസര്‍കോട് ആരോഗ്യമന്ത്രിക്ക് നേരെ യൂത്ത് ലീഗിന്‍റെ കരിങ്കൊടി

ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളജ് ഹോസ്‌റ്റൽ ശിലാസ്ഥാപനം, കാഞ്ഞങ്ങാട് ജില്ല ആശുപത്രി നവജാത ശിശുക്കളുടെ പരിചരണത്തിനുള്ള എസ്എൻസിയു പീഡിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനം, കുടുംബാരോഗ്യ കേന്ദ്രം തൈക്കടപ്പുറം, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം തുടങ്ങിയവയാണ് ജില്ലയില്‍ മന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ.

Last Updated : Aug 12, 2022, 11:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.