കാസര്‍കോട്: കന്നഡ ഭാഷാ ന്യൂനപക്ഷത്തോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ബി.ജെ.പി. കന്നഡ മീഡിയം സ്‌കൂളുകളിൽ കന്നഡ അറിയാത്ത മലയാളം അധ്യാപകരെ നിയമിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ ആരോപണം. നിയമനത്തില്‍ അഴിമതിയുണ്ടെന്നും വിഷയത്തില്‍ ഉന്നത ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
ഒക്‌ടോബര്‍ 22ന് നടക്കാനിരിക്കുന്ന എൽ.ഡി ക്ലാർക്ക് പരീക്ഷയില്‍ സി.പി.എം ബന്ധമുള്ളവരെ സഹായിക്കാൻ പരീക്ഷാ കേന്ദ്രങ്ങൾ കണ്ണൂരിലേക്ക് മാറ്റിയെന്നും ബി.ജെ.പി ആരോപിച്ചു. കന്നഡയും മലയാളവും അറിയുന്നവർക്ക് വേണ്ടിയുള്ള പരീക്ഷയുടെ കേന്ദ്രങ്ങളാണ് മാറ്റിയത്. 8,000 അപേക്ഷകരിൽ ഭൂരിഭാഗവും കാസർകോട്ടുകാരാണെന്നിരിക്കെ ഭൂരിഭാഗം കേന്ദ്രങ്ങളും കണ്ണൂരിലേക്ക് മാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആരോപിച്ചു.