കാസർകോട്: നാൽപ്പത് കിലോഗ്രാം വെള്ളാരം കല്ലുകൾ കൊണ്ട് തയ്യാറാക്കിയ സരസ്വതി രൂപം അപൂർവ ദൃശ്യാനുഭവമാകുന്നു. ചെറുവത്തൂർ സ്വദേശി അജിത്ത് കുമാറാണ് ( 23) 28 മണിക്കൂർ കൊണ്ട് സരസ്വതി രൂപം തീർത്തത്. ചക്രപുരം നരസിംഹം ലക്ഷ്‌മിനാരായണ ശ്രീകൃഷ്‌ണ ക്ഷേത്ര നടയിലാണ് വെള്ളാരംകല്ലില്‍ ഏഴു നിറങ്ങള്‍ ചേര്‍ത്ത് എട്ടടി നീളത്തിലും ആറടി വീതിയുമുള്ള സരസ്വതി ദേവിയുടെ വിസ്‌മയിപ്പിക്കുന്ന രൂപമൊരുക്കിയത്.
നേരത്തെ ഗ്ലിറ്ററിംഗ് കലയിലൂടെ അജിത്ത് തയ്യാറാക്കിയ നരസിംഹമൂര്‍ത്തിയുടെ രൂപം ഏറെ ശ്രദ്ധേയമായിരുന്നു. തെയ്യവും, പറശിനിക്കടവ് മുത്തപ്പനും ഗ്ലിറ്ററിംഗ് ആര്‍ട്ടിലൂടെ ഒരുക്കിയിരുന്നു. അധികമാരും ചെയ്യാത്ത ശൈലിയിൽ സരസ്വതിയെ ഒരുക്കിയ കലാകാരന്‍റെ മികവിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അജിത്ത് കുമാര്‍ വരയ്ക്കാന്‍ തുടങ്ങിയത്. പ്ലസ്‌ടുവിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ പൂര്‍ണമായും വരയുടെ ലോകത്ത് ഇറങ്ങുകയായിരുന്നു. ചിത്രരചനയില്‍ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും വാള്‍ പെയിന്‍റിംഗ്, ത്രീഡി പെയിന്‍റിംഗ്, മ്യൂറല്‍ പെയിന്‍റിംഗ് തുടങ്ങിയവയില്‍ അജിത്ത് കുമാർ ഇതിനകം കയ്യൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. തങ്കമണിയുടെയും പരേതനായ ടി. ശശിധരന്‍റെയും മകനാണ് അജിത്ത്.