ETV Bharat / state

കാസർകോട് നിന്ന് ഒരു അപൂർവ സസ്യം കൂടി - ന്യൂസിലാൻഡ്

റോസ് നിറത്തിലുള്ള കുഞ്ഞൻ പൂക്കൾ വിരിയുന്ന ഈ സസ്യം 'ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസ്' എന്ന നാമത്തിൽ ഇനി സസ്യശാസ്ത്ര ലോകത്ത് അറിയപ്പെടും

plant science  കാസർകോട്  Kasarkode  scientific world  ശാസ്ത്രലോകം  പിടഗാത്തിസ് അനന്തപുരമെൻസിസ്  Pitagathis Ananthapurammensis  ന്യൂസിലാൻഡ്  ചെങ്കൽ
കാസർകോട് നിന്നും ഒരു അപൂർവ്വ സസ്യം കൂടി
author img

By

Published : Oct 13, 2020, 5:20 PM IST

Updated : Oct 13, 2020, 6:06 PM IST

കാസർകോട്: കാസർകോട് നിന്നും ഒരു അപൂർവ സസ്യം കൂടി ശാസ്ത്രലോകത്തിനു മുന്നിലെത്തി. കുമ്പള അനന്തപുരത്ത് നിന്നുമാണ് ഈ പുഷ്പിത സസ്യത്തെ സസ്യശാസ്ത്ര ഗവേഷകർ കണ്ടെത്തിയത്. റോസ് നിറത്തിലുള്ള കുഞ്ഞൻ പൂക്കൾ വിരിയുന്ന ഈ സസ്യം 'ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസ്' എന്ന നാമത്തിൽ ഇനി സസ്യശാസ്ത്ര ലോകത്ത് അറിയപ്പെടും. അനന്തപുരം തടാക ക്ഷേത്രത്തിനോട് ചേർന്ന ചെങ്കൽ പാറകളിൽ മാത്രം കാണപ്പെടുന്നതിനാലാണ് ഗവേഷകർ സ്ഥലനാമം കൂടി ചേർത്ത് പേരിട്ടത്. നിരവധി പുഷ്പിത സസ്യങ്ങളുടെ കൂട്ടത്തിൽ അപരിചിതമായിരുന്ന ഈ ചെടിയിലൂടെ ഇനി അനന്തപുരവും ശാസ്ത്രലോകത്ത് പരിചിതമാകും. ചെങ്കൽ പാറകളിലും പാറപ്പുറങ്ങളിലും വളരുന്ന ചെടികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഘമാണ് അപൂർവമായ ഈ പുഷ്പിത സസ്യം കണ്ടെത്തിയത്.

കാസർകോട് നിന്ന് ഒരു അപൂർവ്വ സസ്യം കൂടി

വിശദമായ പഠനങ്ങൾക്കു ശേഷം ന്യൂസിലാൻഡ് പുറത്തിറക്കുന്ന ഫൈറ്റോടാക്സ ജേർണലിൽ ഈ സസ്യവും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ-ജൂലൈ മാസങ്ങളിൽ തുടങ്ങി ഡിസംബർ വരെയാണ് ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസിന്‍റെ പുഷ്പിത കാലം. കാലങ്ങളായി നാട്ടു പൂക്കൾക്കിടയിൽ ഈ സസ്യത്തെ കണ്ടിരുന്നെങ്കിലും ഇതിന്‍റെ അപൂർവതയെ കുറിച്ച് അറിഞ്ഞ പ്രദേശവാസികളും പുതിയ കണ്ടെത്തലിൽ അത്ഭുതം കൂറുകയാണ്. പുതിയ സസ്യത്തിന്‍റെ കണ്ടെത്തൽ ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ ചെങ്കൽ പാറകളിൽ അനവധിയായ സസ്യസമ്പത്തുകൾ ഉണ്ടെന്ന തിരിച്ചറിവ് കൂടിയാണ് നല്‍കുന്നത് .

Last Updated : Oct 13, 2020, 6:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.