ETV Bharat / state

കാസര്‍കോട് ആംബുലന്‍സും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചു; രോഗി മരിച്ചു

Ambulance Met With An Accident Patient Died : ആംബുലന്‍സിലുണ്ടായിരുന്ന രോഗിയാണ് അപകടത്തില്‍ മരിച്ചത്. സ്‌കൂള്‍ വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 7 കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു

author img

By ETV Bharat Kerala Team

Published : Jan 15, 2024, 9:37 PM IST

ambulance accident  Patient Died  കാസര്‍കോട് അപകടം  കുട്ടികള്‍ക്ക് നിസാര പരിക്ക്
Ambulance Met With An Accident Patient Died

കാസർകോട്: ഷിറിയയിൽ ആംബുലൻസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു. കണ്ണൂർ കാടാച്ചിറ സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്(Ambulance Met With An Accident Patient Died ). ഇന്ന് (15-01-2024) വൈകിട്ടായിരുന്നു അപകടം. അപകടത്തിൽ 7 വിദ്യാർഥികൾക്ക് നിസാര പരുക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെ ഷിറിയ പാലത്തിനടുത്താണ് അപകടമുണ്ടായത്.

ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനവും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. പരിയാരം ആശുപത്രിയിൽ നിന്നു മംഗളുരുവിലേക്ക് കാണ്ടു പോവുകയായിരുന്ന രോഗിയെ അപകടത്തെത്തുടർന്നു മറ്റൊരു ആംബുലൻസിൽ കൊണ്ടു പോയെങ്കിലും ഉപ്പളയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് സുരേഷ് കുമാറിനെ ഐസിയു സംവിധാനം ഉള്ള ആംബുലൻസിൽ മംഗളൂരിലേക്ക് കൊണ്ടുപോയത്.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.