കാസര്‍കോട്: മഞ്ചേശ്വരത്ത് പ്രശ്‌നസാധ്യത ബൂത്തുകള്‍ നിര്‍ണയിച്ചതില്‍ ജില്ലാ കലക്‌ടര്‍ക്കെതിരെ ആരോപണവുമായി ബിജെപി. ബിജെപി നല്‍കിയ ബൂത്തുകളുടെ പട്ടിക അംഗീകരിച്ചില്ലെന്നും എല്‍ഡിഎഫും യുഡിഎഫും നല്‍കിയ ബൂത്തുകളെ പ്രശ്‌നസാധ്യത ബൂത്തുകളായി പരിഗണിച്ചുവെന്നുമാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. പ്രശ്‌നസാധ്യത ബൂത്തുകള്‍ നിര്‍ണയിക്കുന്നതില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഒത്തുകളിയുണ്ട്. ലീഗിന് കള്ളവോട്ട് ചെയ്യാന്‍ ഭരണകൂടം അവസരം ഒരുക്കുന്നുവെന്നും പി.കെ കൃഷ്‌ണദാസ് ആരോപിച്ചു.
മഞ്ചേശ്വരത്ത് പ്രശ്‌നസാധ്യത ബൂത്തുകള്‍ നിര്‍ണയിച്ചതില്‍ ഒത്തുകളിയെന്ന് ബിജെപി - മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത
ബിജെപി നല്‍കിയ ബൂത്തുകളുടെ പട്ടിക അംഗീകരിച്ചില്ലെന്നും എല്‍ഡിഎഫും യുഡിഎഫും നല്‍കിയ ബൂത്തുകളെ പ്രശ്‌നസാധ്യത ബൂത്തുകളായി പരിഗണിച്ചുവെന്നുമാണ് ബിജെപിയുടെ ആരോപണം.