കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ബി.പ്രദീപ് കുമാറിൻ്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടും കേസിലെ തെളിവെടുപ്പ് പൂർത്തികരിക്കാൻ ആയിട്ടില്ല. കഴിഞ്ഞ ബുധനാഴ്‌ച കസ്റ്റഡിയിൽ ലഭിച്ച പ്രദീപിനെ പ്രാഥമികമായി ചോദ്യം ചെയ്യൽ പൂർത്തിയാക്കി സെർച്ച് വാറണ്ട് വാങ്ങി വ്യാഴാഴ്ച പുലർച്ചെ തന്നെ തെളിവെടുപ്പിനായി നീങ്ങാനായിരുന്നു അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എന്നാൽ പ്രദീപ് കുമാറിൻ്റെ മൗനം തുടരന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കൂടുതൽ വായിക്കാൻ:നടിയെ ആക്രമിച്ച കേസ്; പ്രദീപ് കുമാറിന്‍റെ കസ്റ്റഡി അപേക്ഷ കോടതിയിൽ
കേസിൽ മൊബൈൽ ഫോണും ഭീഷണി കത്തുകളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുണ്ടെന്നും കൊട്ടാരക്കര ഉൾപ്പടെയുളള വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നുമാണ് കസ്റ്റഡി ആവശ്യപ്പെടുന്ന ഘട്ടത്തിൽ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നത്.