കാസർകോട്: എം സി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നേതൃത്വത്തിലായിരിക്കും തുടർ അന്വേഷണം. കേസിന്‍റെ ഗൗരവം പരിഗണിച്ചാണ് മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.
ക്രൈംബ്രാഞ്ച് എസ്‌പി കെകെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. കാസർകോഡ്, ചന്തേര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ആദ്യം രജിസ്റ്റർ ചെയ്ത 13 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാൽ ഓരോ ദിവസവും കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശില്പ, എഎസ് പി വിവേക് കുമാർ, ഐ ആർ ബറ്റാലിയൻ കമാൻഡന്‍റ് ഉൾപ്പെടെയുള്ള ഐപിഎസ് ഓഫീസർമാരും സംഘത്തിലുണ്ട്. നിലവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 69 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപുറമേ എംഎൽഎക്കെതിരെ ഹോസ്ദുർഗ് കോടതിയിൽ 78 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസും നിലവിലുണ്ട്.
എംസി ഖമറുദ്ദീൻ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസ് പ്രത്യേക സംഘം അന്വേഷിക്കും - ക്രൈംബ്രാഞ്ച്
ക്രൈംബ്രാഞ്ച് എസ്‌പി കെകെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്