ETV Bharat / state

കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ ഡിസ്പെൻസറുകൾ നിർമിച്ച് ബിടെക് വിദ്യാർഥി

കൊവിഡ് കാലത്ത് ഒരാൾ സ്പർശിച്ച സാനിറ്റൈസറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതിലെ അപകട സാധ്യത മുന്നിൽ കണ്ടാണ് പെഡൽ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്.

author img

By

Published : May 24, 2020, 1:39 PM IST

sanitizer dispenser  ബിടെക് വിദ്യാർഥി  കാസർകോട് വാർത്ത  kasargod news  സാനിറ്റൈസർ ഡിസ്പെൻസറുകൾ
കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ ഡിസ്പെൻസറുകൾ നിർമിച്ച് ബിടെക് വിദ്യാർഥി

കാസർകോട്‌: സർക്കാർ ഓഫീസുകളിലെക്ക് കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ ഡിസ്പെൻസറുകൾ നിർമിച്ച് നൽകി ബിടെക് വിദ്യാർഥി. എൽ.ബി.എസ് എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥി ശ്രീനിവാസ് പൈയാണ് കാസർകോട് കലക്ട്രേറ്റിലേക്ക് പെഡൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ ഡിസ്പെൻസറുകൾ സംഭാവന ചെയ്തത്.

ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കിയതോടെയാണ് ശ്രീനിവാസ് പൈ ഇത്തരമൊരു നിർമാണം നടത്തിയത്. കൊവിഡ് കാലത്ത് ഒരാൾ സ്പർശിച്ച സാനിറ്റൈസറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതിലെ അപകട സാധ്യത മുന്നിൽ കണ്ടാണ് പെഡൽ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. ആദ്യ നിർമാണം വിജയിച്ചതോടെയാണ് പൊതുജനങ്ങൾ കൂടുതലെത്തുന്ന സർക്കാർ ഓഫീസുകളിലേക്ക് കൂടി നിർമിച്ച് നൽകാൻ തീരുമാനിച്ചത്. കോളജ് മുൻകൈയെടുത്ത് ജില്ലയിലെ പൊതു ഇടങ്ങളിൽ കൂടി സാനിറ്റൈസർ ഡിസ്പെൻസറുകൾ സ്ഥാപിക്കാനാണ് തീരുമാനം.

കോളജ് പിടിഎയുടെ സഹകരണത്തിൽ ആദ്യഘട്ടത്തിൽ 30 ഡിസ്പെൻസർ യൂണിറ്റുകളാണ് ശ്രീനിവാസ് നിർമിച്ചത്. കാസർകോട് കലക്ട്രേറ്റിലെ ഓഫീസുകളിലേക്കായി ഇവയെല്ലാം ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബുവിന് കൈമാറി. സൈക്കിൾ ബ്രേക്ക് കേബിൾ, സ്പ്രെയർ, പി വി സി പൈപ്പ്, മരത്തിന്‍റെ പെഡൽ എന്നിവ ഉപയോഗിച്ചാണ് നിർമാണം. ഒരു യൂണിറ്റിന് 300 രൂപയാണ് നിർമാണ ചിലവ്. ഇതിലും കുറഞ്ഞ ചിലവിൽ ചുമരിൽ ഘടിപ്പിക്കുന്ന സാനിറ്റൈസർ ഡിസ്പെൻസറുകൾ നിർമിക്കാമെന്നും ശ്രീനിവാസ് പൈ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.