കാസർകോട്: കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്നിന്‍റെ കൗതുകമായി ഇനി 900 പടികളും. ആത്മീയ കേന്ദ്രമായ ആനന്ദാശ്രമത്തില്‍ നിന്നു മഞ്ഞംപൊതികുന്ന് വീരമാരുതി ക്ഷേത്രത്തിലേക്കാണ് 900 പടികള്‍ നിര്‍മിക്കുന്നത്. 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് ആനന്ദാശ്രമം മുക്താനന്ദ സ്വാമികള്‍ ശിലയിട്ടു. മുകളിലേക്ക് കയറാന്‍ 450 പടികളും താഴേക്ക് ഇറങ്ങാന്‍ 450 പടികളുമാണ് നിര്‍മിക്കുന്നത്.
രണ്ടും പടികളെയും വേര്‍തിരിച്ച് ചെറിയ അരുവികളും സൃഷ്ടിക്കും. രണ്ടര മീറ്റര്‍ നീളത്തിലാണ് പടികള്‍. 18 പടികളുടെ ഗ്രൂപ്പായിട്ടാണ് നിര്‍മാണം. 12 കൂടാരങ്ങളും മുകളില്‍ രണ്ട് ധ്യാന മണ്ഡപവും പ്രവേശന കവാടവും ഇതിനോടനുബന്ധിച്ച് ഒരുക്കും. മുകളില്‍ കൂടാരം മാതൃകയില്‍ വിശ്രമ കേന്ദ്രവും ഉണ്ടാകും. ആര്‍ക്കിടെക്ട് കെ.ദാമോദരനാണ് രൂപരേഖ തയാറാക്കിയത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ശ്രമം.