ETV Bharat / state

കാസർകോട് ഒമ്പത് പേർക്ക് കൂടി കൊവിഡ്

വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

kasargod covid update  kasargod  covid  corona updates  9 more people tested positive for covid in kasargod  കാസർകോട്  നീലേശ്വരം നഗരസഭ  ഒമ്പത് പേർക്ക് കൊവിഡ്  കാസർകോട് കൊവിഡ് അപ്‌ഡേറ്റ്  ആരോഗ്യ പ്രവർത്തകന് കൊവിഡ്
കാസർകോട് ഒമ്പത് പേർക്ക് കൂടി കൊവിഡ്
author img

By

Published : Jul 13, 2020, 10:22 PM IST

കാസർകോട്: നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം ജില്ലയില്‍ ഒമ്പത് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഒമ്പത് പേർ രോഗമുക്തരായി.

ഖത്തറില്‍ നിന്ന് വന്ന കുമ്പള സ്വദേശി, ദുബായില്‍ നിന്ന് വന്ന മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട്, കാസര്‍കോട് നഗരസഭ മുളിയാര്‍ സ്വദേശികൾ, ഒമാനില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭ സ്വദേശി, സൗദിയില്‍ നിന്ന് വന്ന ചെങ്കള സ്വദേശിനി, ബെംഗളൂരുവില്‍ നിന്നെത്തിയ കുമ്പള സ്വദേശി എന്നിവർക്കും നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനായ കരിവെള്ളൂര്‍ സ്വദേശിക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.

പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കാഞ്ഞങ്ങാട് നഗരസഭ (മൂന്ന്), ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് ബേഡഡുക്ക സ്വദേശി, തലശ്ശേരി ജനറല്‍ ആശുപത്രിയിൽ നിന്ന് പള്ളിക്കര, കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കുമ്പള , മീഞ്ച, പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് നീലേശ്വരം നഗരസഭാ സ്വദേശി അജാനൂര്‍ സ്വദേശികളാണ് രോഗമുക്തരായത്.

വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 768 പേരുമുള്‍പ്പെടെ 6355 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി 371 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വെ അടക്കം 30 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1266 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 529 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.