കാസര്‍കോട്: സമ്പർക്കത്തിലൂടെ 203 പേരടക്കം ജില്ലയിൽ 208 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 173 പേർ രോഗ മുക്തരായി.
കാസർകോട്(18), കുറ്റിക്കോൽ(2), ചെമ്മനാട്(39), വലിയപറമ്പ്(7), കാഞ്ഞങ്ങാട്(19), ബളാൽ(11), പുത്തിഗെ(4), മഞ്ചേശ്വരം(1), മധൂർ(5), ചെറുവത്തൂർ(7), കയ്യുർ ചീമേനി(2), പിലിക്കോട്(3), അജാനൂർ(20), ഉദുമ(7), പള്ളിക്കര(4), മീഞ്ച(9), എൻമകജെ(2), ബദിയടുക്ക(4), പടന്ന(3), ഈസ്റ്റ് എളേരി(3), നീലേശ്വരം(13), കിനാനൂർ കരിന്തളം(5), മടിക്കൈ(1), തൃക്കരിപ്പൂർ(2), കോടോം ബേളൂർ(1), മങ്കല്പടി(2), കുമ്പള(8), മൊഗ്രാൽ(1), ചെങ്കള(1), പൈവലിഗ(2), പുല്ലൂർ പെരിയ(2) സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി 4894 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സർവ്വേ അടക്കം 833 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 371 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 279 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.