ETV Bharat / state

17 പേര്‍ക്ക് കൂടി കൊവിഡ്; ആശങ്ക മാറാതെ കാസര്‍കോട്

ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7,447 പേര്‍. 11 പേരും സമ്പർക്ക പട്ടികയിലുള്ളവരാണ്. ആറ് പേർ ദുബായിൽ നിന്നുമെത്തിയവരും. ഇതോടെ സമ്പർക്ക പട്ടികയിലെ 27 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

kasargod Covid 19  kasargod covid patients  കാസര്‍കോട് കൊവിഡ്  പരിശോധനാ ഫലം  സമ്പർക്ക പട്ടിക  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
17 പേര്‍ക്ക് കൂടി കൊവിഡ്; ആശങ്കയോടെ കാസര്‍കോട്
author img

By

Published : Mar 30, 2020, 11:15 PM IST

കാസര്‍കോട്: കാസർകോട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. 17 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച കാസര്‍കോട് സ്വദേശികളുടെ എണ്ണം 106 ആയി ഉയര്‍ന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (നാല്), കാസർകോട് (മൂന്ന്), മധൂർ(രണ്ട്), ചെങ്കള (ആറ്), മൊഗ്രാൽപുത്തൂർ (രണ്ട്) സ്വദേശികളിലാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇതിൽ 11 പേരും സമ്പർക്ക പട്ടികയിലുള്ളവരാണ്. ആറ് പേർ ദുബായിൽ നിന്നുമെത്തിയവരും. ഇതോടെ സമ്പർക്ക പട്ടികയിലെ 27 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം പുറത്തുവരുന്ന പരിശോധനാ ഫലങ്ങളിൽ സമ്പർക്ക പട്ടികയിലെ 90 ശതമാനം ആളുകൾക്കും നെഗറ്റീവ് ഫലങ്ങളാണെന്നത് ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നുണ്ട്. എന്നാൽ ജില്ലയിൽ പോസിറ്റീവ് ഫലങ്ങൾ വന്നവരുടെ തുടർപരിശോധനകളിൽ ഒന്ന് പോലും നെഗറ്റീവ് റിസൾട്ട് രേഖപ്പെടുത്തിയിട്ടില്ല. ഇതുവരെ 7,447 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 7,313 പേർ വീടുകളിലും 134 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 892 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 375 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 428 പേരുടെ റിസൾട്ട് ഇനി ലഭ്യമാകാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.