ETV Bharat / state

കൊവിഡ് വ്യാപനം; കാസർകോട് 15 ഇടങ്ങളിൽ നിരോധനാജ്ഞ

വെള്ളിയാഴ്ച രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.

Covid  കാസർകോട്  നിരോധനാജ്ഞ  കൊവിഡ് വ്യാപനം  കൊവിഡ്  144 IMPOSED  KASARGOD
കൊവിഡ് വ്യാപനം; കാസർകോട് 15 ഇടങ്ങളിൽ നിരോധനാജ്ഞ
author img

By

Published : Apr 23, 2021, 10:27 PM IST

കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ രോഗ ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സിആർപിസി 144 പ്രകാരം ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ. നേരത്തെ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു.

ALSO READ: സംസ്ഥാനത്ത് 28,447 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപാലിറ്റികളിലും അജാനൂർ, ചെമ്മനാട്, ചെറുവത്തൂർ, കള്ളാർ, കയ്യൂർ-ചീമേനി, കിനാനൂർ, കരിന്തളം, കോടോംബേളൂർ, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലുമാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകൾ കൂട്ടം കുടുന്നത് കർശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും നടപടികളും കർശനമാക്കും. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പിബി രാജീവ്, എഡിഎം അതുൽ എസ് നാഥ് ഡിഎംഒ(ആരോഗ്യം) ഡോ. എവി രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ വായനക്ക്: വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.