കാസർകോട്: ജില്ലയിൽ 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 95 പേർക്കാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും ഒമ്പത് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 27 പേർ രോഗമുക്തരായി. പുത്തിഗെ (3), പിലിക്കോട് (3), ചെമ്മനാട് (28), കാസർകോട് (3), മധൂർ (1), അജാനൂർ (5), പള്ളിക്കര (5), വോർക്കടി (3), കാഞ്ഞങ്ങാട് (12), മഞ്ചേശ്വരം (2), നീലേശ്വരം (1), വലിയപറമ്പ് (4), ചെറുവത്തൂർ(5), മൊഗ്രാൽ (1), കോടോം ബേളൂർ (2), ഉദുമ (17), പുല്ലൂർ പെരിയ (3), ബദിയടുക്ക (2), പൈവലിഗ (1), പടന്ന (2), മങ്കല്പടി (1), കയ്യൂർ ചീമേനി (1), ചെങ്കള (2) സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5354 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 738 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേയടക്കം 1159 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 520 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 403 പേർ നിരീക്ഷണം പൂർത്തിയാക്കി.
കാസർകോട് 105 പേർക്ക് കൂടി കൊവിഡ്
സമ്പർക്കത്തിലൂടെ 95 പേർക്ക് രോഗബാധ. 27 പേർക്ക് രോഗമുക്തി.