ETV Bharat / state

കണ്ണൂരില്‍ ഇടത് ചിത്രം വ്യക്തം; പേരാവൂരിൽ സക്കീർ ഹുസൈന്‍ മത്സരിക്കുമെന്ന് ജില്ലാ നേതൃയോഗം

തളിപ്പറമ്പ് എം.വി ഗോവിന്ദൻ, പയ്യന്നൂരിൽ ടി.ഐ മധുസൂദനൻ, അഴീക്കോട് കെ.വി സുമേഷ്, കല്യാശ്ശേരിയിൽ എം.വിജിൻ എന്നിവരാണ് മത്സരിക്കുന്നത്. ധർമടത്ത് പിണറായി വിജയനും, മട്ടന്നൂരിൽ കെ.കെ ശൈലജയും മത്സരിക്കും.

author img

By

Published : Mar 6, 2021, 9:54 PM IST

Zakir Hussain  Peravoor  കണ്ണൂര്‍ തെരഞ്ഞെടുപ്പ്  നിയമസഭാ തെരഞ്ഞെടുപ്പ്  പേരാവൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്  സിപിഎം  സിപിഎം ജില്ലാ നേ
കണ്ണൂരില്‍ ഇടത് ചിത്രം വ്യക്തം; പേരാവൂരിൽ സക്കീർ ഹുസൈന്‍ മത്സരിക്കുമെന്ന് ജില്ലാ നേതൃയോഗം

കണ്ണൂർ: പേരാവൂരിൽ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ മത്സരിപ്പിക്കാൻ തീരുമാനം. ശനിയാഴ്ച ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പേരാവൂർ സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും രംഗത്തെത്തിയിരുന്നെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ സി.പി.എം തയാറായില്ല.

കേരള കോൺഗ്രസ് എമ്മിന് ഇരിക്കൂർ സീറ്റ് നൽകും. സംസ്ഥാന നേതൃത്വം കൈമാറിയ ഏഴ് പേരുടെ പട്ടികക്ക് ജില്ലാ നേതൃയോഗത്തിൽ അംഗീകാരം നല്‍കി. മത്സരിക്കുന്ന നാല് പേർ പുതുമുഖങ്ങളാണ്. തളിപ്പറമ്പ് എം.വി ഗോവിന്ദൻ, പയ്യന്നൂരിൽ ടി.ഐ മധുസൂദനൻ, അഴീക്കോട് കെ.വി സുമേഷ്, കല്യാശ്ശേരിയിൽ എം.വിജിൻ എന്നിവരാണ് മത്സരിക്കുന്നത്. ധർമടത്ത് പിണറായി വിജയനും, മട്ടന്നൂരിൽ കെ.കെ ശൈലജയും മത്സരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.