കണ്ണൂർ: കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദർശനത്തിന് മുന്നോടിയായി പഴുതടച്ച സുരക്ഷയൊരുക്കി കേരളാ പൊലീസ്. യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിന് നേരെ കണ്ണൂരില്‍ കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച സാഹചര്യത്തില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് കരുതൽ തടങ്കലിൽവെച്ചു.
തളിപ്പറമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.രാഹുൽ, സെക്രട്ടറി സി.വി. വരുൺ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കേരള സന്ദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.