ETV Bharat / state

കുപ്പികളില്‍ മനോഹര കാഴ്ചകളൊരുക്കി ശ്രേയ

author img

By

Published : Nov 20, 2019, 2:16 PM IST

Updated : Nov 20, 2019, 3:05 PM IST

ചെറുപ്പം തൊട്ടുതന്നെ പെൻസിൽ ഡ്രോയിങ്, പെയിൻ്റംഗ് തുടങ്ങിയവ ചെയ്തെങ്കിലും ജനശ്രദ്ധ പിടിച്ചുപറ്റിയത് ബോട്ടിൽ ആർട്ടിലേക്കുള്ള ചുവടുമാറ്റമായിരുന്നു. തുടർന്ന് പ്ലസ് വൺ കഴിഞ്ഞുള്ള വെക്കേഷൻ സമയത്തായിരുന്നു ബിയർ കുപ്പിയിൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്.

ബിയർ ബോട്ടിലുകളിലും മദ്യകുപ്പികളിലും ചിത്രങ്ങൾ വരഞ്ഞ് കൊച്ചു കലാകാരി

കണ്ണൂർ: വലിച്ചെറിയുന്ന ബോട്ടലുകളില്‍ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടുകയാണ് ശ്രേയ വിജയൻ . മയ്യിൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ശ്രേയ കുട്ടിക്കാലം മുതല്‍ പെൻസിൽ ഡ്രോയിങ്, പെയിൻ്റിംഗ് എന്നിവയില്‍ സജീവമായിരുന്നു. തുടർന്നാണ് ബോട്ടിൽ ആർട്ടിലേക്ക് ചുവടുമാറിയത്.

കുപ്പികളില്‍ മനോഹര കാഴ്ചകളൊരുക്കി ശ്രേയ

അവധിക്കാലത്ത് പരീക്ഷണം എന്ന രീതിയിലാണ് കുപ്പികളില്‍ ചിത്രം വരച്ചുതുടങ്ങിയത്. ആദ്യ ശ്രമത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ നിരവധി ബോട്ടിലുകളില്‍ ചിത്രം വരച്ചു. ഇപ്പോള്‍ ചിത്രപ്പണികളുള്ള ശ്രേയയുടെ ബോട്ടിലിന് ആവശ്യക്കാരുമുണ്ട്. കല്യാണം, ബർത്ത് ഡേ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സമ്മാനം നൽകാനായി ബോട്ടിൽ ആർടിനു നേരിട്ടും സോഷ്യൽമീഡിയ വഴിയും ആവശ്യക്കാർ എത്തുന്നുണ്ടെന്നും ശ്രേയ പറയുന്നു.

ഉപയോഗത്തിനുശേഷം പലരും വലിച്ചെറിയുന്ന കുപ്പികളിലൂടെ ചിത്രങ്ങളുടെ വേറൊരു തലം കണ്ടെത്തുകയാണ് ശ്രേയ. കഥകളി, തെയ്യം, കലണ്ടർ, ജോക്കർ, ലോഗോസ്, , മൂവി ആർടിസ്റ്റ് തുടങ്ങി എല്ലാ ചിത്രങ്ങളും അക്രെലിക് പെയിൻ്റ് ഉപയോഗിച്ചാണ് കുപ്പികളിലേക്ക് വരച്ചെടുക്കുന്നത്. കൂടാതെ വാൾ പെയിൻ്റിങ്, ഡ്രീം കാച്ചർ മേക്കിങ്, മ്യൂറൽ പെയിൻ്റിങ്, മൈക്രോ സ്കൾപ്ച്ചർ തുടങ്ങിയവയും സ്വന്തമായി ചെയ്യുന്നുണ്ട്. പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിലാണ് ശ്രേയ ചിത്രംവരക്കുന്നത്. ഇലക്ട്രിസിറ്റിയിൽ ജോലിചെയ്യുന്ന വിജയൻ്റെയും സീമയുടെയും മകളാണ് ശ്രേയ വിജയൻ. ശ്രീവിൻ സഹോദരനാണ്.

Intro:ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ബിയർ ബോട്ടിലുകളിലും മദ്യകുപ്പികളിലും ചിത്രങ്ങൾ വരഞ്ഞ് ജനശ്രദ്ധ നേടുകയാണ് ഈ കൊച്ചു കലാകാരി. യാതൊരു ശിക്ഷ്യണവുമില്ലാതെയാണ് മയ്യിൽ പഴശ്ശിയിലെ ശ്രേയവിജയൻ ചിത്രകലയും ബോട്ടിൽ ആർട്ടുമായി നാട്ടിലും സ്കൂളിലും താരമായി മാറുന്നത്.Body:ഗുരുക്കന്മാരുടെ ശിക്ഷണമൊന്നുമില്ലാതെ തന്നെ ചിത്രകലയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് മയ്യിൽ ഹയർ സെക്കന്ററി സ്കൂളിലെ ഈ പ്ലസ്ടുക്കാരി. ചെറുപ്പം തൊട്ടുതന്നെ പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ് തുടങ്ങിയവ ചെയ്യാറുണ്ടായിരുന്നുവെങ്കിലും ജനശ്രദ്ധ പിടിച്ചുപറ്റിയത് ബോട്ടിൽ ആർട്ടിലേക്കുള്ള ചുവടുമാറ്റമായിരുന്നു. പ്ലസ് വൺ കഴിഞ്ഞുള്ള വെക്കേഷൻ സമയത്തായിരുന്നു ബിയർ കുപ്പിയിൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. വിജിൽ എന്ന ചെറുപ്പക്കാരന്റെയും വീട്ടുകാരുടെയും സപ്പോർട്ട് കൂടി കിട്ടിത്തുടങ്ങിയപ്പോൾ ബോട്ടിൽ ആർട്ടിനുള്ള ആവശ്യക്കാരും ഏറിവന്നു. വിജിൽ തന്നെയാണ് വ്യത്യസ്ത കമ്പനികളുടെ കുപ്പികൾ ശ്രേയക്കായിട്ട് വീട്ടിലേക്ക് എത്തിച്ചു കൊടുക്കുന്നത്. കല്യാണം, ബർത്ത് ഡേ തുടങ്ങിയ എല്ലാ ആഘോഷങ്ങളിലേക്കും ഗിഫ്ട് നൽകാനായി ബോട്ടിൽ ആര്ടിനു നേരിട്ടും സോഷ്യൽമീഡിയ വഴിയും ആവശ്യക്കാർ എത്തുന്നുണ്ടെന്നും ശ്രേയ പറയുന്നു. Conclusion:ഉപയോഗത്തിനുശേഷം പലരും വലിച്ചെറിയുന്ന ഇത്തരത്തിലുള്ള കുപ്പികളിലൂടെ ചിത്രങ്ങളുടെ വേറൊരു തലം കണ്ടെത്തുകയാണ് ശ്രേയ. കഥകളി, തെയ്യം, കലണ്ടർ, ജോക്കർ, ലോഗോസ്, പാറ്റെൺസ്, മൂവി ആര്ടിസ്റ്സ് തുടങ്ങി എല്ലാ ചിത്രങ്ങളും അക്രെലിക് പെയിന്റ് ഉപയോഗിച്ചാണ് കുപ്പികളിലേക്ക് വരച്ചെടുക്കുന്നത്. കൂടാതെ വാൾ പെയിന്റിംഗ്, ഡ്രീം കാച്ചർ മേക്കിങ്, മ്യൂറൽ പെയിന്റിംഗ്, മൈക്രോ സ്കൾപ്ച്ചർ തുടങ്ങിയവയും സ്വന്തമായി ചെയ്യുന്നുണ്ട്. പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിലാണ് എല്ലാ വർക്കുകളും ചെയ്യുന്നത്. ഇലക്ട്രിസിറ്റിയിൽ ജോലിചെയ്യുന്ന വിജയന്റെയും സീമയുടെയും മകളാണ് ശ്രേയ വിജയൻ.ശ്രീവിൻ സഹോദരനാണ്.
Last Updated : Nov 20, 2019, 3:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.