ETV Bharat / state

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് യെച്ചൂരി അന്വേഷിക്കണം : കെ സുരേന്ദ്രന്‍

കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ നിരവധി കേസുകളില്‍ പ്രതിയായ എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റേതാണെന്ന് ബിജെപി ആരോപിച്ചിരുന്നു

പാര്‍ട്ടി കോണ്‍ഗ്രസ്  സീതാറാം യൊച്ചൂരി കാര്‍ വിവാദം  23rd party congress car controversey  sitaram yechuri  k surendran
പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉപയോഗിച്ച കാറിനെ കുറിച്ച് യെച്ചൂരി അന്വേഷിക്കണം; കെ സുരേന്ദ്രന്‍
author img

By

Published : Apr 19, 2022, 8:18 PM IST

കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ഉപയോഗിച്ച കാറിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. കാര്‍ വാടകയ്‌ക്ക് എടുത്തതാണെന്ന് സിപിഎം പറയുന്നത് കള്ളമാണ്. വാഹനം ഏതാണെന്നും ഉടമസ്ഥനെതിരെയുള്ള കേസ് എന്താണെന്നും അന്വേഷിക്കാന്‍ യെച്ചൂരി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ വിഷയത്തില്‍ സീതാറാം യെച്ചൂരിയെ കേരളത്തിലെ പാര്‍ട്ടി കുഴപ്പത്തിലാക്കുകയാണ് ചെയ്‌തതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി ഉപയോഗിച്ച വാഹനം നിരവധി കേസുകളില്‍ പ്രതിയായ എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റേതാണെന്ന ആരോപണം ബിജെപി ജില്ല പ്രസിഡന്‍റ് എന്‍ ഹരിദാസാണ് ഉന്നയിച്ചത്. എന്നാല്‍ ആരോപണം തള്ളി സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

പാലക്കാട് നടന്ന സമാധാനയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ചര്‍ച്ചയുടെ അര്‍ഥമില്ലായ്‌മ മനസിലാക്കിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പേപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും പരസ്യ സഖ്യത്തിലേക്കാണ് നീങ്ങുന്നതെന്ന ആരോപണവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവര്‍ത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.