കണ്ണൂർ: ആറളം ജനവാസകേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി. ആറളം ഫാമില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. വൈകിട്ട് അഞ്ച് മണിയോടെ കാട്ടാനയെ വനപാലക സംഘം തുരത്തി. ആറളം പുഴയോരത്തുള്ള പുറമ്പോക്കിൽ മണിക്കൂറുകളോളം തമ്പടിച്ച ആനയെ വനപാലക സംഘമെത്തി വൈകിട്ട് നാല് മണിയോടെ തുരത്തുവാനുള്ള ശ്രമം ആരംഭിച്ചു. തുരത്താന്‍ ശ്രമിക്കുന്നതിനിടെ പുഴയോരത്തെത്തിയ പോത്തിനെ കാട്ടാന ആക്രമിച്ചു.
മുഴക്കുന്ന് പൊലീസ് എത്തി ജനങ്ങളെ നിയന്ത്രിച്ചു. ആറളത്ത് കാട്ടാന ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും വനംവകുപ്പ് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.