ETV Bharat / state

തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിനെതിരെയുള്ള അഴിമതി ആരോപണം; കഴമ്പില്ലന്ന് അന്വേഷണ റിപ്പോർട്ട്‌ - കേരള വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസ്

2013 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ തളിപ്പറമ്പ് സീതി സാഹിബ്‌ സ്‌കൂളിൽ 4.81 കോടിയുടെ തിരിമറി നടന്നുവെന്നായിരുന്നു ആരോപണം.

Allegation against Taliparamba Seethi Sahib School  taliparamba wagaf school issue enquiry report  തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിനെതിരെയുള്ള ആരോപണം വഖഫ് ബോർഡ് തള്ളി  തളിപ്പറമ്പ് വഖഫ് സ്‌കൂളിനെതിരായ അന്വേഷണ റിപ്പോര്‍ട്ട്  കേരള വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസ്  waqf board rejects allegations against taliparamba seethi sahib school
തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിനെതിരെയുള്ള അഴിമതി ആരോപണം; കഴമ്പില്ലന്ന് അന്വേഷണ റിപ്പോർട്ട്‌
author img

By

Published : Jan 19, 2022, 9:50 AM IST

കണ്ണൂർ: തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മിറ്റി ട്രസ്‌റ്റിനും സീതി സാഹിബ് സ്‌കൂളിനെതിരെയും ഉയർന്ന സാമ്പത്തിക തിരിമറി ആരോപണത്തിൽ കഴമ്പില്ലന്ന് അന്വേഷണ റിപ്പോർട്ട്‌.

വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ആരോപണങ്ങൾ തള്ളിയത്. കമ്മിറ്റി 4.81 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു സിപിഎം അടക്കമുള്ളവരുടെ ആരോപണം. എന്നാൽ പള്ളിയുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

2013 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ തളിപ്പറമ്പ് സീതി സാഹിബ്‌ സ്‌കൂളിൽ 4.81 കോടിയുടെ തിരിമറി നടന്നുവെന്നായിരുന്നു ആരോപണം. എന്നാൽ കേരള വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസ് നടത്തിയ പരിശോധന റിപ്പോർട്ട്‌ ഈ ആരോപണംങ്ങൾ പൂർണമായും തള്ളുകയാണ്.

ആരോപണം ഉയർന്ന കാലത്തെ കണക്കുകളും അനുബന്ധ രേഖകളും സംഘം വിശദമായി പരിശോധിച്ചു. സ്കൂളിന്‍റെ കെട്ടിട നിർമ്മാണത്തിനും വസ്തു വകകൾ വാങ്ങിയ വകയിലുമായി 2.39 കോടി രൂപ ചിലവഴിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു.

also read: അഫ്‌ഗാനിസ്ഥാനിലെ 800 കുടുംബങ്ങള്‍ക്ക് അതിജീവന കിറ്റ് വിതരണം ചെയ്‌ത് യൂനിസെഫ്

ഏഴു വർഷത്തെ ഡേ ബുക്ക്‌ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എന്നിവ പരിശോധിച്ചതിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. ലീഗ് നിയത്രണത്തിലുള്ള സ്കൂളിനെ തകർക്കാൻ നടത്തിയ ചിലർ നടത്തിയ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് റിപ്പോർട്ട് എന്ന് സ്‌കൂൾ ഭരണ സമിതി പറഞ്ഞു.

എന്നാൽ ജുമാഅത്ത് പള്ളിയുടെ സ്വത്ത്‌ വകകൾ അന്യാധീനപെട്ടന്ന ആരോപണം അന്വേഷണ കമ്മീഷൻ പൂർണമായി തള്ളുന്നില്ല. വഖഫ് സ്വത്തിൽ ആകെ ഉണ്ടായിരുന്ന 339.17 ഏക്കറിൽ 82.727 ഏക്കർ മാത്രമാണ് നിലവിൽ കമ്മിറ്റിയുടെ കൈവശമുള്ളതെന്നാണ് കണ്ടെത്തൽ.

അന്യാധീനപ്പെട്ട വസ്തുക്കൾ തിരിച്ചുപിടിക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

തളിപ്പറമ്പ് മാർക്കറ്റിലെ മാലിന്യ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലും വഖഫ് ബോര്‍ഡ് പരിശോധന നടത്തി. വഖഫ് ഇൻസ്‌പെക്ടർമാരായ ഷമീം മഞ്ഞേരകത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട്‌ വഖഫ് ബോര്ഡിന് കൈമാറിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.