ETV Bharat / state

കൊവിഡിനെ തടയാൻ വിറ്റാമിൻ ഗുളികകൾ: വ്യാജ പ്രചാരണത്തില്‍ വീഴരുതെന്ന് ഡോക്‌ടർമാർ

author img

By

Published : Aug 14, 2020, 3:49 PM IST

Updated : Aug 14, 2020, 4:42 PM IST

രോഗ പ്രതിരോധ ശേഷി ഇല്ലാത്തവരിൽ എളുപ്പത്തിൽ കൊവിഡ് ബാധിക്കുമെന്നും വിറ്റാമിൻ-സി ഉണ്ടെങ്കിൽ പ്രതിരോധ ശേഷി വർധിപ്പിക്കാം എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.

കണ്ണൂർ  വിറ്റാമിൻ ഗുളികൾ  വ്യാജ പ്രചാരണം  കൊവിഡ് കണക്ക്  കൊവിഡ് വാർത്തകൾ  Vitamin pills  Vitamin pills to prevent covid
കൊവിഡിനെ തടയാൻ വിറ്റാമിൻ ഗുളികൾ: വ്യാജ പ്രചാരണത്തില്‍ വീഴരുതെന്ന് ഡോക്‌ടർമാർ

കണ്ണൂർ: കൊവിഡ് കാലത്ത് വിറ്റാമിൻ ഗുളികകളുടെ വിൽപനയിൽ വർധനവ്. വിറ്റാമിൻ സി ഗുളികകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇത് ഈ ഗണത്തിൽപ്പെട്ട ഗുളികകളുടെ ക്ഷാമത്തിന് കാരണമായെന്നും മരുന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. വിറ്റാമിൻ ഗുളികകൾ കഴിച്ചാൽ കൊറോണ രോഗം വരില്ലെന്ന പ്രചരണമാണ് ഇതിലേക്ക് വഴിവെച്ചത്. രോഗ പ്രതിരോധ ശേഷി ഇല്ലാത്തവരിൽ എളുപ്പത്തിൽ കൊവിഡ് ബാധിക്കുമെന്നും വിറ്റാമിൻ-സി ഉണ്ടെങ്കിൽ പ്രതിരോധ ശേഷി വർധിപ്പിക്കാം എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.

കൊവിഡിനെ തടയാൻ വിറ്റാമിൻ ഗുളികകൾ: വ്യാജ പ്രചാരണത്തില്‍ വീഴരുതെന്ന് ഡോക്‌ടർമാർ

എന്നാൽ വിറ്റാമിൻ-സി കൊവിഡിനെ മാത്രമല്ല, ഒരു രോഗത്തേയും തടയുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല അധികമായി കഴിച്ചാൽ പാർശ്വ ഫലങ്ങൾ ഉണ്ടാവുമെന്നും ഡോക്ടർമാർ പറയുന്നു. കൊവിഡിനെ തടയാൻ വിറ്റാമിൻ ഗുളികൾക്ക് കഴിയുമെന്ന് ഒരു ശാസ്ത്രീയ പഠനവും കണ്ടെത്തിയിട്ടില്ല. കൊവിഡിനെ തടയാൻ വിറ്റാമിൻ ഗുളികൾ ഡോക്‌ടർമാർ നിർദ്ദേശിക്കാറുമില്ല. എന്നാൽ വിറ്റാമിൻ മരുന്നുകളുടെ കുറിപ്പടി നൽകാൻ നിർബന്ധിക്കുന്നവരുടെ എണ്ണം വർധിച്ച് വരുന്നതായി ഡോ: ടി. സുധീഷ് വ്യക്തമാക്കുന്നു.

ശരീരത്തിലെ കോശങ്ങളുടെ വളർച്ചക്ക് വിറ്റാമിൻ സി അഥവാ 'അസ്കോർബിക് ആസിഡ്' അവശ്യം വേണ്ട ഘടകമാണ്. അതേ സമയം പരിശോധനകൾ ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിറ്റാമിൻ മരുന്നുകൾ വാങ്ങി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നല്‍കുന്നു.

Last Updated : Aug 14, 2020, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.