ETV Bharat / state

പിണറായി വിജയൻ രക്തദാഹിയായ മുഖ്യമന്ത്രി : വി ഡി സതീശൻ

VD Satheesan About Pinarayi Vijayan : മുഖ്യമന്ത്രിയുടെത് യുവജന സംഘടനകളുടെ സമരത്തെ ചോരയിൽ മുക്കി കൊല്ലാം എന്ന നിലപാട് : വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ  VD Satheesan About karuvannur case  VD Satheeshan About Pinaryi Vijayan
VD Satheesan About Pinaryi Vijayan
author img

By ETV Bharat Kerala Team

Published : Jan 17, 2024, 8:34 AM IST

പിണറായി വിജയൻ രക്ത ദാഹിയായ മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കണ്ണൂർ : പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തുന്ന മുഖ്യമന്ത്രിക്കും, സംസ്ഥാന സർക്കാറിനുമെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. (VD Satheesan About Pinarayi Vijayan). യുവജന സംഘടനകളുടെ സമരത്തെ അടിച്ചമർത്തി തെരുവിൽ വീഴുന്ന പിഞ്ചു കുട്ടികളുടെ ചോര കണ്ട് ആനന്ദിക്കുന്ന മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് വിഡി സതീശൻ ആരോപിച്ചു.

യുവജന സംഘടനകളുടെ സമരത്തെ ചോരയിൽ മുക്കി കൊല്ലാം എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. ഏകാധിപതി ആയ ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. ആലപ്പുഴയിൽ നടന്നത് ക്രൂരമായ സംഭവമാണ്. പെൺകുട്ടികളെ പോലും പുരുഷ പൊലീസ് ആക്രമിക്കുന്നു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉണ്ടാകും. സർക്കാരുമായി ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല എന്ന് വിഡി സതീശൻ കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പിണറായി വിജയൻ അഴിമതിക്കാരനായ മുഖ്യമന്ത്രി ആണ്. കരിവന്നൂരിൽ നടന്നത് കോടിക്കണക്കിനു രൂപയുടെ അഴിമതി ആണ്. തട്ടിപ്പിൽ ഒന്നാം പ്രതി സിപിഎം . ഇഡി കണ്ടെത്തലുകളെ പി രാജീവ് ന്യായീകരിക്കുന്നു. 500 കോടിയുടെ അഴിമതിയാണ് കരിവന്നൂരിൽ നടന്നത്.

അഴിമതിയിൽ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. പി. രാജീവ് വ്യക്തമായ മറുപടി പറയണം. ഇ ഡി യുടെ തുടർ നിലപാടുകൾ സൂക്ഷ്‌മതയോടെ കാത്തിരിക്കുന്നതായും, സംഘപരിവാർ സിപിഎം ഒത്തുതീർപ്പ് നടക്കുമോ എന്നതിൽ സംശയം ഉണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.

കെ എസ് ചിത്രയെ സൈബർ ഇടങ്ങളിൽ അതിക്ഷേപിക്കുന്ന സംഭവത്തിലും സർക്കാരിനെ വി ഡി കുറ്റപ്പെടുത്തി. കേരളത്തിൽ സൈബർ ഗുണ്ടകൾ വിലസുകയാണ്. ഫാസിസമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നതെന്ന് ആദ്ദേഹം ചൂണ്ടിക്കട്ടി. കെ ഫോൺ അഴിമതിയിൽ കോടതിയിൽ പോയതിനും വി ഡി സതീശൻ വിശദീകരിച്ചു. നീതി തേടിയാണ് കോടതിയിൽ പോകുന്നത്. കിട്ടാവുന്ന അത്ര രേഖകൾ സഹിതമാണ് പൊതുതാല്‌പര്യ ഹർജി കൊടുത്തത്.

പ്രശസ്‌തിക്ക് വേണ്ടി ആണെങ്കിൽ മാധ്യമങ്ങളെ കണ്ടാൽ മതിയല്ലോ എന്ന് വി ഡി ചോദിച്ചു. നീതി തേടുന്ന ആളുകളെ പരിഹസിച്ചാൽ നീതി ന്യായ സംവിധാനത്തിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും, എനിക്ക് നീതിന്യായ സംവിധാനത്തിൽ പൂർണ വിശ്വാസമാണെന്ന് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാന ഖജനാവ് താഴിട്ട് പൂട്ടി താക്കോൽ കീശയിൽ ഇട്ടാണ് മുഖ്യമന്ത്രി നടക്കുന്നത് എന്ന് വി ഡി പരിഹസിച്ചു.

Also read :ഹര്‍ജിയിലെ പൊതുതാത്‌പര്യം എന്ത്..? കെ ഫോണ്‍ കേസില്‍ പ്രതിപക്ഷനേതാവിനെ വിമര്‍ശിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.