ETV Bharat / state

വളപട്ടണം, കുപ്പം പുഴകൾ മാലിന്യ മുക്തമാക്കാൻ നിർദേശം - river cleaning

ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റവന്യൂ വകുപ്പ് നിർദേശം നല്‍കിയത്. ജൂൺ അഞ്ചിന് മുൻപ് മാലിന്യം അടിയന്തരമായി നീക്കം ചെയ്യണം.

വളപട്ടണം, കുപ്പം പുഴകൾ  പുഴകൾ മാലിന്യമുക്തമാക്കണം  റവന്യൂ വകുപ്പ്  ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കുക പദ്ധതി  valappattanam kuppam rivers  revenue department  river cleaning  river banks cleaning kannur
വളപട്ടണം, കുപ്പം പുഴകൾ മാലിന്യ മുക്തമാക്കാൻ നിർദേശം നല്‍കി റവന്യൂ വകുപ്പ്
author img

By

Published : Jun 4, 2020, 11:30 AM IST

കണ്ണൂർ: വളപട്ടണം, കുപ്പം പുഴകളിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം. ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റവന്യൂ വകുപ്പ് നിർദേശം നല്‍കിയത്. ജൂൺ അഞ്ചിന് മുൻപ് മാലിന്യം അടിയന്തരമായി നീക്കം ചെയ്യണം.

പുഴകളിൽ അടിഞ്ഞുകൂടി കിടക്കുന്ന മരം, പാറക്കഷ്‌ണം, മറ്റു മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനാണ് വകുപ്പ് നിർദേശം നല്‍കിയത്. വളപട്ടണം, കുപ്പം പുഴകളുടെ തീരത്തുള്ള പഞ്ചായത്തുകൾക്കാണ് ഇതുസംബന്ധിച്ച് ഉത്തരവ് കൈമാറിയത്. മാലിന്യ നിക്ഷേപ കേന്ദ്രം കണ്ടെത്തി ഇത്തരം മാലിന്യങ്ങൾ അതിലേക്ക് മാറ്റണം. ഇത് സംബന്ധിച്ച വിവരങ്ങൾ താലൂക്ക് തല സമിതികൾക്ക് കൈമാറുകയും വേണം. ഇവ പിന്നീട് ലേലം ചെയ്‌തത് വിൽക്കുമെന്ന് തളിപ്പറമ്പ് തഹസിൽദാർ സി.വി പ്രകാശൻ അറിയിച്ചു. പഞ്ചായത്തുകൾ ആവശ്യപ്പെട്ടാൽ മാലിന്യം നീക്കാനായി വാഹനങ്ങൾ വിട്ടു നൽകും. വാഹനങ്ങൾ ഏർപ്പെടുത്താൻ വിവിധ സംഘടനകൾ തയാറായിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.