കണ്ണൂർ: വാക്‌സിൻ ക്ഷാമം മൂലം പല സർക്കാർ കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങി. പഞ്ചായത്ത് നഗരസഭാ തലത്തിൽ വാക്‌സിനേഷൻ ഉണ്ടാവില്ലെന്ന നിർദേശം ചൊവ്വാഴ്‌ച തന്നെ നൽകിയിരുന്നു. അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വാക്‌സിനേഷൻ തുടരുന്നുണ്ട്. കണ്ണൂരിൽ 4.6 ലക്ഷത്തോളം പേർ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഒരു ദിവസം 30,000 എന്ന കണക്കിൽ ഏഴ് ദിവസത്തേക്ക് ജില്ലയിലേക്ക് വാക്‌സിൻ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂരിൽ വാക്‌സിനേഷൻ മുടങ്ങി - കണ്ണൂർ വാക്‌സിനേഷൻ
ജില്ലയിൽ 4.6 ലക്ഷത്തോളം പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു
കണ്ണൂരിൽ വാക്‌സിനേഷൻ മുടങ്ങി