ETV Bharat / state

ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയില്‍ റോഡ് തകര്‍ന്നു - റോഡ് തകര്‍ന്നു

50 മീറ്ററോളം റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. പൊലീസ് റോഡ് അടച്ചിതോടെ ഗതാഗതം മുണ്ടാനൂർ-വാതിൽമട റോഡ് വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

Ulikkal-Payyavur  hilly highway damaged  ഉളിക്കൽ-പയ്യാവൂർ  മലയോര ഹൈവേ  റോഡ് തകര്‍ന്നു  കണ്ണൂർ
ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയില്‍ റോഡ് തകര്‍ന്നു
author img

By

Published : Aug 12, 2020, 6:13 PM IST

കണ്ണൂർ: മലയോര ഹൈവേയിൽ റോഡ് വിണ്ടു തകർന്നു. ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിൽ മുണ്ടാനൂർ എസ്റ്റേറ്റിനു സമീപമാണ് റോഡ് തകര്‍ന്നത്. 50 മീറ്ററോളം റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. പൊലീസ് റോഡ് അടച്ചിതോടെ ഗതാഗതം മുണ്ടാനൂർ-വാതിൽമട റോഡ് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞവർഷം കനത്ത മഴയിൽ ഈ ഭാഗം ഇടിഞ്ഞ് മുണ്ടാനൂർ പുഴയിലേക്ക് പതിച്ചിരുന്നു.

ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയില്‍ റോഡ് തകര്‍ന്നു

ഇതിനുശേഷം കോൺക്രീറ്റ് ഭിത്തി നിർമിച്ച് റോഡ് ബലപ്പെടുത്തിയിരുന്നു. ഈ ഭാഗത്താണ് വീണ്ടും വിണ്ടുകീറിയത്. റോഡിടിഞ്ഞ് മാസങ്ങൾക്കുശേഷമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഒരുഭാഗത്ത് പുഴയായതിനാൽ വലിയ ഭീഷണിയാണ് നിലവിലുള്ളത്. പയ്യാവൂരിലേക്കുള്ള വാഹനഗതാഗതം തിരിച്ചുവിടേണ്ട മുണ്ടാനൂർ-വാതിൽമട റോഡും മഴയിൽ തകർന്നിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.