കണ്ണൂർ: സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന്‍റെ ഉദ്ഘാടനത്തെ തുടർന്നുള്ള തർക്കത്തിൽ രണ്ടുപേർക്ക് പരിക്ക്. ബിജെപി പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമാണ് പരിക്കേറ്റത്. പാനൂർ പുത്തൂർ മoപ്പുരയ്ക് സമീപത്ത് സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി തോരണങ്ങൾ കെട്ടുമ്പോൾ ഉണ്ടായ തർക്കത്തെ തുടർന്ന് ബിജെപി പ്രവർത്തകനായ മoപ്പുര താഴെ കുനിയിൽ റിനീഷ് (37) നെ ഒരു സംഘം അക്രമിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകനായ കുണ്ടുങ്കര പീടിക കുനിയിൽ പ്രഷീജ (40) ന് മർദ്ദനമേറ്റു. സിപിഎം പ്രവർത്തകനായ പാലക്കൂലിലെ നിജിൽ, രഹിത്ത്, രാഗിൽ, ഷിനിൽ എന്നിവർ അടങ്ങിയ ഇരുപതോളം പേരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. പാനൂർ പോലീസ് സ്ഥലത്തെത്തി.
സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടന തർക്കത്തിൽ രണ്ടുപേർക്ക് പരിക്ക് - inaugural dispute
ബിജെപി പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമാണ് പരിക്കേറ്റത്
![സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടന തർക്കത്തിൽ രണ്ടുപേർക്ക് പരിക്ക് സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടന തർക്കം രണ്ടുപേർക്ക് പരിക്ക് Two injured inaugural dispute CPM Branch Committee office](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5786094-thumbnail-3x2-knr.jpg?imwidth=3840)