കണ്ണൂരിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു - two children drowned in kannur
പുഴയിൽ കുളിക്കാനിറങ്ങയ കുട്ടികളാണ് മരിച്ചത്.

കണ്ണൂരിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ് (16), കുഴിയിൽപീടിക സ്വദേശി ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങയതായിരുന്നു ഇരുവരും. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.