കണ്ണൂര്‍: മുഴപ്പിലങ്ങാട്ടെ വിവാദ ടോൾ പിരിവ് അവസാനിപ്പിച്ചു. 2021 ജനവരി വരെ തുടരാൻ നീക്കമുണ്ടായിരുന്നെങ്കിലും പിരിവ് അവസാനിപ്പിക്കുകയായിരുന്നു. മുഴപ്പിലങ്ങാട്, മാഹി ബൈപാസ് ആരംഭിക്കുന്നത് ടോൾ ബൂത്തിനടുത്ത് നിന്നാണ്. ഇവിടെ നിർമാണ പ്രവൃത്തികൾ നടത്തുന്നതിന് സൗകര്യമൊരുക്കാനാണ് ടോൾ ബൂത്ത് നിർത്തുന്നതെന്നാണ് അധികൃതർ അറിയിച്ചത്.
ടോൾ നൽകാതെ കബളിപ്പിച്ചു പോവുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി പണം വാങ്ങാൻ ശ്രമിക്കുന്ന കരാർ തൊഴിലാളികൾ മിക്കപ്പോഴും കൈയ്യേറ്റത്തിനിരയായിട്ടുണ്ട്. നിയന്ത്രണം വിട്ടോടി വന്ന ഒരു വാഹനം മുൻപ് ടോൾ ബൂത്തില്‍ ഇടിച്ച് തൊഴിലാളി മരിച്ചിരുന്നു. അനധികൃതമെന്ന് വ്യക്തമായതോടെ കഴിഞ്ഞ വർഷം ഒരു യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.